കരയോഗവാര്‍ത്തകള്‍

NSS ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തനമികവിനു് പുരസ്കാരം
കുട്ടികള്‍ക്കായുള്ള ദ്ധ്യാത്മിക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍... പഠനവിഷയങ്ങളില്‍ അക്കാദമിക സഹായവും നല്‍കുന്നതാണു്....താലൂക്ക് യൂണിയൻ HR ന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസിലിംങ് ക്ലാസ്സ് നടത്തുന്നു... . നവമ്പര്‍ 15 മുതല്‍ കരയോഗമന്ദിരത്തില്‍ വച്ച് 10 ദിവസത്തെ യോഗാ ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേരു് നല്‍‍കണം.. വരക്കാട് എന്‍ എസ് എസ് കരയോഗം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മേഖലാക്യാമ്പ്, 2017 സെപ്റ്റമ്പര്‍ 8 വെള്ളിയാഴ്ച കരയോഗമന്ദിരത്തില്‍

Tuesday, 4 January 2022

 മന്നം ജയന്തി ആഘോഷം 2022. 






                       ഈ വർഷത്തെ മന്നം ജയന്തി ആഘോഷം ഹോസ്ദുർഗ് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ വിപുലമായി ആഘോഷിച്ചു. യൂണിയന്‍ പ്രസിഡന്റ് ശ്രീ പ്രഭാകരൻ നായർ പതാക ഉയര്‍ത്തി. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും പായസവിതരണവും നടത്തി. പിന്നീട് നടന്ന സമ്മേളനത്തില്‍ മുൻ നായകസഭാംഗമായ ശ്രീ ഉണ്ണികൃഷ്ണൻമാസ്റ്റർ മന്നം അനുസ്മരണ പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് ഭക്ഷണത്തോടുകൂടി ചടങ്ങ് അവസാനിച്ചു. സ്ഥാനമൊഴിഞ്ഞ മുൻ പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണൻമാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തിൽ സെക്രട്ടറി ശ്രീ മോഹനൻ കുമാര്‍ സംഘടനാപ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതിനെക്കുറിച്ചു സംസാരിച്ചു. പ്രസിഡന്റ് ശ്രീ പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. 

No comments:

Post a Comment