കരയോഗവാര്‍ത്തകള്‍

NSS ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തനമികവിനു് പുരസ്കാരം
കുട്ടികള്‍ക്കായുള്ള ദ്ധ്യാത്മിക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍... പഠനവിഷയങ്ങളില്‍ അക്കാദമിക സഹായവും നല്‍കുന്നതാണു്....താലൂക്ക് യൂണിയൻ HR ന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസിലിംങ് ക്ലാസ്സ് നടത്തുന്നു... . നവമ്പര്‍ 15 മുതല്‍ കരയോഗമന്ദിരത്തില്‍ വച്ച് 10 ദിവസത്തെ യോഗാ ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേരു് നല്‍‍കണം.. വരക്കാട് എന്‍ എസ് എസ് കരയോഗം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മേഖലാക്യാമ്പ്, 2017 സെപ്റ്റമ്പര്‍ 8 വെള്ളിയാഴ്ച കരയോഗമന്ദിരത്തില്‍

പ്രവര്‍ത്തനങ്ങള്‍

വരക്കാട് കരയോഗം പ്രവര്‍ത്തനങ്ങള്‍ (ജനറല്‍)
1. സ്കോളര്‍ഷിപ്പുകള്‍ :  

     കുട്ടികളുടെ പഠനം പ്രോത്സാഹിപ്പിച്ചു് പുരോഗതി കൈവരിക്കുന്നതിനായി വിവിധ വിഭാഗത്തില്‍ സ്കോളര്‍ഷിപ്പുകള്‍ നല്‍കിവരുന്നുണ്ട്.

  • പുത്തന്‍പുരയില്‍ അച്യുതന്‍മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് - 
        പഠിത്തത്തില്‍ മികവ് പുലര്‍ത്തുന്ന സാമ്പത്തിക പിന്നോക്കാ വസ്ഥയുള്ള യു പി വിഭാഗത്തില്‍ പഠിക്കുന്ന ഒരു കുട്ടിക്കു് മകന്‍ രാമചന്ദ്രന്‍ പി എ അച്ഛന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തി വര്‍ഷം തോറും നല്‍കിവരുന്നു.
  • ചിങ്ങനാപുരം എം ജി നാരായണപ്പണിക്കര്‍ സ്മാരക എന്‍ഡോവ്മെന്റ് - പഠിത്തത്തില്‍ മികവ് പുലര്‍ത്തുന്ന സാമ്പത്തിക പിന്നോക്കാവസ്ഥ യുള്ള ഹൈസ്കൂള്‍ വിഭാഗത്തില്‍ പഠിക്കുന്ന ഒരു കുട്ടിക്കു് മകന്‍ മോഹനന്‍ ചിങ്ങനാപുരം അച്ഛന്റെ സ്മരണയ്ക്കായി വര്‍ഷം തോറും നല്‍കിവരുന്നു.
  • പെരിയല്‍ നാരായണിയമ്മ സ്മാരക എന്‍ഡോവ്മെന്റ് - പഠിത്തത്തില്‍ മികവ് പുലര്‍ത്തുന്ന സാമ്പത്തിക പിന്നോക്കാവസ്ഥ യുള്ള എല്‍ പി വിഭാഗത്തില്‍ പഠിക്കുന്ന ഒരു കുട്ടിക്കു് മകന്‍ പി കൃഷ്ണന്‍ നായര്‍ അമ്മയുടെ സ്മരണയ്ക്കായിവര്‍ഷം തോറും നല്‍കിവരുന്നു.
  • തളാപ്പന്‍ കുഞ്ഞമ്പു നായര്‍ സ്മാരക എന്‍ഡോവ്മെന്റ്.    പഠിത്തത്തില്‍ മികവ് പുലര്‍ത്തുന്ന സാമ്പത്തിക പിന്നോക്കാവസ്ഥ യുള്ള ഹയര്‍സെക്കന്ററി വിഭാഗത്തില്‍ പഠിക്കുന്ന ഒരു കുട്ടിക്കു് മകന്‍ പി കെ സുധാകരന്‍ അച്ഛന്റെ സ്മരണയ്ക്കായിവര്‍ഷം തോറും നല്‍കിവ രുന്നു. 
  • സ്വാശ്രയസംഘം  സ്കോളര്‍ഷിപ്പു് -                                  മന്നം, മൂകാംബികാ, ശ്രീലക്ഷ്മി സ്വാശ്രയസംഘാംഗങ്ങളുടെ പഠിത്ത ത്തില്‍ മികവ് പുലര്‍ത്തുന്ന സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള കുട്ടികള്‍ക്കു് സ്വാശ്രയസംഘം വക നല്‍കുന്ന സ്കോളര്‍ഷിപ്പു്.
2. കരുതല്‍ കാവല്‍ പദ്ധതി -  
     കരയോഗാംഗമായ 70 വയസ്സ് തികഞ്ഞ അശരണരും              സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവരും എന്‍ എസ് എസിനോട് കൂറുള്ളവരുമായ വ്യക്തികള്‍ക്കു് വാര്‍ഷിക പെന്‍ഷനായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു.
3.  കാരുണ്യനിധി -  
    അശരണരും സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള വരും എന്‍ എസ് എസിനോട്  കൂറുള്ളവരുമായ കരയോഗാംഗമായ രോഗികള്‍ക്കു് നല്‍കുന്നു.
4. കരയോഗം ബ്ലോഗ് -  
    വരക്കാട് കരയോഗം പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് ലോകമെമ്പാടുമുള്ള സമുദായ സ്നേഹികള്‍ക്കു് കൂടുതല്‍ അറിയുന്നതിനായി നടപ്പിലാക്കുകയും കാലാകാലങ്ങളില്‍ അപ്ഡേറ്റ് ചെയ്യുകയും ചെയ്തുവരുന്നു.
5. ആദ്ധ്യാത്മിക പഠനകേന്ദ്രം -  
    സമുദായാംഗങ്ങളില്‍ പ്രത്യേകിച്ചു കുട്ടികളില്‍ ആദ്ധ്യാത്മികചിന്ത വളര്‍ത്തുന്നതിനായി എന്‍ എസ് എസ് സഹകരണത്തോടെ ഒരു ആദ്ധ്യാത്മിക പഠനകേന്ദ്രം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എല്ലാ ഞായറാഴ്ചയിലും രാവിലെ 9.30 മുതല്‍ 11 മണി വരെ കരയോഗമന്ദിരത്തില്‍ വച്ച് ക്ലാസ്സുകള്‍ എടുക്കുന്നു.
6. പരസ്പര സഹായനിധി -  
     സമുദായാംഗങ്ങളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ധനശേഖരണത്തിനും, കരയോഗ പ്രവര്‍ത്തനത്തിന്റെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുന്നതിനുമായി പരസ്പരസഹായനിധികള്‍ നടത്തിവരുന്നു.
7. കുടുംബയോഗങ്ങള്‍ -
     എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച ഒരോ  കരയോഗാംഗത്തിന്റെയും വീടുകളില്‍ കുടുംബയോഗങ്ങള്‍ നടത്തി 
വരുന്നു. യോഗങ്ങളില്‍ വനിതാസമാജത്തിന്റെ ആഭിമുഖ്യത്തില്‍  
നാമജപവും ആദ്ധ്യാത്മിക ചര്‍ച്ചകളും നടക്കുന്നു.
8. രാമായണമാസാചരണം -  
     എല്ലാ വര്‍ഷവും കര്‍ക്കിടക മാസത്തില്‍ രാമായണമാസാചരണം നടത്തുന്നു. ആചരണത്തിന്റെ ഭാഗമായി രാമായണത്തെ അധികരിച്ചു് പ്രശ്നോത്തരി മത്സരം,രാമായണ പാരായണ മത്സരം, ആദ്ധ്യാത്മിക ക്ളാസ്സുകള്‍ എന്നിവ നടത്തി വിജയികള്‍ക്കു് സമ്മാനം നല്‍കുന്നു.
9. ഓണാഘോഷം -  
     എല്ലാ വര്‍ഷവും വിപുലമായ രീതിയില്‍ ഓണാഘോഷം നടത്തുന്നു. ആഘോഷത്തിന്റെ ഭാഗമായി പൂക്കളമത്സരം,ക്ലാസ്സുകള്‍, ഓണസദ്യ എന്നിവയും സംഘടിപ്പിക്കുന്നു.
10. ജന്മദിനാഘോഷം -
      എല്ലാ വര്‍ഷവും പതാക ഉയര്‍ത്തലും പ്രത്യേക യോഗങ്ങളും സംഘടിപ്പിക്കുന്നു. 
11. ബാലസമാജം -  
      കുട്ടികളില്‍ സര്‍ഗ്ഗാത്മക കഴിവ് വളര്‍ത്തുന്നതിനുതകുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
2016-17 വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍....
  • വാര്‍ഷികം. 
      5.6.2016 ന് വനിതാസമാജത്തിന്റെയും സ്വാശ്രയ സംഘങ്ങളു ടെയും വാര്‍ഷികം നടത്തി. ഉല്‍ഘാടകന്‍ യൂണിയന്‍ സെക്രട്ടറി ശ്രീ ആര്‍. മോഹന്‍കുമാര്‍.
  • സര്‍വ്വൈശ്വര്യ വിളക്ക്പൂജ.
     വാര്‍ഷികത്തിന്റെ ഭാഗമായി സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടത്തി.
  • കു‍ുടുംബ സംഗമം. 
      5.7.2016 ന് കുടുംബസംഗമം നടത്തി. പൊതുസമ്മേളനം, സമൂഹസദ്യ എന്നിവ നടത്തി. ഉല്‍ഘാടകന്‍ യൂണിയന്‍ കമ്മറ്റി മെമ്പര്‍ ശ്രീ ചിങ്ങനാപുരം മോഹനന്‍.
  • ആദരിക്കല്‍. 
1.  M Tech പവര്‍ ഇലട്രോണിക്സില്‍ അമൃത യൂണിവേഴ്സിറ്റിയില്‍ നിന്നും രണ്ടാം റാങ്ക് നേടിയ കരയോഗത്തിലെ അശ്വതികൃഷ്ണയെ ട്രോഫി നല്‍കി ആദരിച്ചു.
2.  സര്‍വ്വീസില്‍ നിന്ന് വിരമിച്ച കരയോഗാംഗമായ വരക്കാട് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രധാനാധ്യാപിക ശ്രീമതി ശാന്തമ്മയെ ഉപഹാരം നല്‍കി ആദരിച്ചു.
3.  യൂണിയന്‍തല രാമായണമാസാചരണപരിപാടികളില്‍ കഴിഞ്ഞ 10 വര്‍ഷം തുടര്‍ച്ചയായി മികവ് തെളിയിച്ച ശ്രീമതി സ്നേഹലത ദേവരാജനെ ട്രോഫി നല്‍കി ആദരിച്ചു.
  • രാമായണാമൃതം.
    രാമായണമാസാചരണത്തിന്റെ ഭാഗമായി 7.8.2016 ന് രാമായ ണാമൃതം നടത്തി. രാമായണപാരായണം, സമൂഹഅഷ്ടോത്തരശത നാമാവലിനാമജപം, കഥാകഥനം, ആദ്ധ്യാത്മികപ്രഭാഷണങ്ങള്‍, പ്രശ്നോത്തരിമത്സരം എന്നിവ നടത്തിയാണ് ആചരിച്ചത്.  ഉല്‍ഘാടകന്‍ യൂണിയന്‍ കമ്മറ്റി മെമ്പര്‍ ശ്രീ ചിങ്ങനാപുരം മോഹനന്‍.
  • വയോജനദിനാചരണം.
     കരയോഗാഭിമുഖ്യയത്തില്‍ ലോകവയോജനദിനം ആചരിച്ചു. ഉല്‍ഘാടകന്‍ യൂണിയന്‍ കമ്മറ്റി മെമ്പര്‍ ശ്രീ ചിങ്ങനാപുരം മോഹനന്‍.
  • സ്നേഹസംഗമം.
     കരയോഗത്തിന്റെയും വനിതസമാജത്തിന്റെയും സ്വാശ്രയസംഘ ങ്ങളുടെയും ആഭിമുഖ്യത്തില്‍  സ്നേഹസംഗമം നടത്തി. ഉല്‍ഘാടകന്‍ യൂണിയന്‍ കമ്മറ്റി മെമ്പര്‍ ശ്രീ ചിങ്ങനാപുരം മോഹനന്‍.
  • ഓണാഘോഷം.
     കരയോഗത്തിന്റെയും വനിതസമാജത്തിന്റെയും സ്വാശ്രയസംഘ ങ്ങളുടെയും ബാലസമാജത്തിന്റെയും ആദ്ധ്യാത്മിക പഠനകേന്ദ്ര ത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ചതയദിന നാളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളമത്സരം, കലാമത്സരങ്ങള്‍, പ്രശ്നോത്തരി എന്നിവ നടത്തി. ഉല്‍ഘാടകന്‍ കരയോഗം പ്രസിഡന്റ്  ശ്രീ പനയന്തട്ട മോഹനന്‍. 
  • പതാകദിനാചരണം.
    എന്‍ എസ് എസ് പതാകദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് പതാക ഉയര്‍ത്തി. ഉല്‍ഘാടകന്‍ യൂണിയന്‍ കമ്മറ്റി മെമ്പര്‍ ശ്രീ ചിങ്ങനാപുരം മോഹനന്‍. 
  • നമ്മുടെ ആരോഗ്യം പദ്ധതി ഉല്‍ഘാടനം. 
     നായര്‍ സര്‍വീസ് സൊസൈറ്റി നടപ്പിലാക്കുന്ന നമ്മുടെ ആരോഗ്യം പദ്ധതിയുടെ കരയോഗതല ഉല്‍ഘാടനം 29.1.2017 ന് വരക്കാട് കരയോഗത്തിന്റെ നേതൃത്വത്തില്‍ കരയോഗമന്ദിരത്തില്‍ വച്ച് നടത്തി. ഉല്‍ഘാടകന്‍ യൂണിയന്‍ വൈസ്പ്രസിഡന്റ് ശ്രീ കരിച്ചേരി പ്രഭാകരന്‍ നായര്‍. 
 നമ്മുടെ ആരോഗ്യം പദ്ധതി- 
  •  ക്ലാസ്സും സൗജന്യ വൈദ്യപരിശോധനയും.
     നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി നര്‍ക്കിലക്കാട് പ്രൈമറ് ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ അജിത് സി ഫിലിപ്പ് ക്ലാസ്സ് എടുത്തു. ക്ലാസ്സിന് ശേഷം കരയോഗാംഗങ്ങളുടെ പ്രഷര്‍, ഷുഗര്‍, ബി.എം.ഐ എന്നിവ പരിശോധിച്ച് രേഖപ്പെടുത്തി നല്‍കുകയുണ്ടായി.                
  • ജൈവപച്ചക്കറി കൃ‍ഷി. 
     ജീവിതശൈലിരോഗങ്ങളെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കു ന്നതിനും ആവശ്യമായ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് നടപ്പിലാ ക്കുന്ന നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി കരയോഗത്തി ന്റെ നേതൃത്വത്തില്‍ ജൈവപച്ചക്കൃഷിതോട്ടം 2017 ജനുവരി മാസം നിര്‍മ്മിച്ചു. കരയോഗാംഗങ്ങള്‍ക്ക് ആവശ്യമായ വിത്ത്തൈകളുടെ വിതരണവും നടത്തി.
  • കരയോഗത്തിന്റെ 34-ാം വാര്‍ഷികം.
     19.2.2017 ന് കരയോഗം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വനിതാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ സമൂഹ കീര്‍ത്തനാലാപനം (ഹരിനാമ കീര്‍ത്തനം) നടത്തി. യോഗത്തില്‍ വച്ച് വിവിധ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.2016-19 വര്‍ഷത്തേയ്ക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി. ഉല്‍ഘാടകന്‍ കേന്ദ്രസമിതിയംഗം ശ്രീ ശ്രീകുമാര്‍ കോടോത്ത്. യൂണിയന്‍ സെക്രട്ടറി ശ്രീ ആര്‍ മോഹന്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
  •  കരുതല്‍ കാവല്‍ പദ്ധതി സഹായവിതരണം
       കരയോഗത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കരുതല്‍ കാവല്‍ പദ്ധതി സഹായവിതരണം യൂണിയന്‍ വനിതാസമാജം പ്രസിഡന്റ് ശ്രമീതി സരസ്വതി ടീച്ചര്‍ കരയോഗാംഗമായ ശ്രീമതി പത്മാവതിയമ്മയ്ക്ക് നല്‍കി നിര്‍വഹിച്ചു. 
  • മന്നം ചരമവാര്‍‍ഷികാചരണം.
    നായര്‍ സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 47-ാം ചരമ വാര്‍ഷികദിനം പുഷ്പാര്‍ച്ചന, സമൂഹ പ്രാര്‍ത്ഥന, അനുസ്മരണ സമ്മേളനം എന്നീ ചടങ്ങുകളോടെ ആചരിച്ചു.
  • അനുശോചനം. 
       കരയോഗം കെക്രട്ടറി ശ്രീ കെ ദേവരാജന്‍ നായരുടെ അകാല നിര്യാണത്തില്‍ കരയോഗാം അനുശോചിച്ചു.
  • 2017-18 വര്‍ഷം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍..
  • വിവാഹപൂര്‍വ്വ കൗണ്‍സിലിങ്. 
      സമീപകരയോഗാംഗങ്ങള്‍ക്കും പങ്കെടുക്കാനുള്ള അവസരം നല്‍കുന്നതാണ്.
  • ആരോഗ്യപരിശോധനക്യാമ്പുകള്‍.  
      നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി കരയോഗം സ്വന്തമായി ഉപകരണങ്ങള്‍ വാങ്ങി ഷുഗര്‍, പ്രഷര്‍ എന്നിവ പരിശോധിക്കുകയും BMI കാണുകയും ചെയ്യുന്ന തിനായി പ്രതിമാസക്യാമ്പുകള്‍ നടത്തുന്നതാണ്.
  • ആരോഗ്യബോധവല്‍ക്കരണക്ലാസ്സുകള്‍.  
     നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി കരയോഗാംഗങ്ങള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണക്ലാസ്സുകള്‍ സംഘടിപ്പിക്കും.
  • ആദ്ധ്യാത്മിക ക്ലാസ്സുകള്‍ സജീവമാക്കല്‍.  
      ആദ്ധ്യാത്മിക ക്ലാസ്സുകള്‍ക്കു് പുറമെ കുട്ടികളുടെ വ്യക്തിത്വവികസനത്തിനുതകുന്ന പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ പഠനത്തിനുതകുന്ന അക്കാദമിക സഹായം എന്നിവ ഉള്‍പ്പെടുത്തി ആധുനിക രീതിയില്‍ ഉള്ള പഠനോപകരണങ്ങളുടെ വിനിയോഗത്തിലൂടെ ക്ലാസ്സ് ആകര്‍ഷകമാക്കുകയും ചെയ്യും.
  • തീര്‍ത്ഥയാത്ര. 
      കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം മധുര - രാമേശ്വരം ഭാഗത്തേയ്ക്ക് ഒരു തീര്‍ത്ഥയാത്ര സംഘടിപ്പിക്കും.
  • ആദ്ധാത്മിക ലൈബ്രറി .  
     കരയോഗാംഗങ്ങളില്‍ പ്രത്യേകിച്ച് കുട്ടികളില്‍ ആദ്ധ്യാത്മികചിന്ത വളര്‍ത്താനും വായനാശീലം പ്രോത്സാഹിപ്പിക്കാനും ഉതകുന്ന തരത്തില്‍ ഒരു ആദ്ധാത്മിക ലൈബ്രറി കരയോഗമന്ദിരത്തില്‍ ഒരുക്കുന്നതാണ്.
  •  രാമായണം ജീല്ലാതല പ്രശ്നോത്തരി മത്സരം. 
       ജില്ലയിലെ കരയോഗാംഗങ്ങളെ ഉള്‍പ്പെടുത്തി രാമായണത്തെ ആസ്പദമാക്കി ഒരു പ്രശ്നോത്തരിമത്സരം നടത്തി വിജയികള്‍ക്ക് മെച്ചപ്പെട്ട സമ്മാനങ്ങള്‍ നല്‍കുന്നതാണ്.
  • മൊബൈല്‍ ബാങ്കിംഗ് ബോധവല്‍ക്കരണ ക്ലാസ്സുകള്‍. 
      ക്യാഷ്‌ലസ് ഇക്കോണമിയെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനു വേണ്ടിയും ആധുനിക ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത മൊബൈല്‍ ബാങ്കിംഗ് നെറ്റ് ബാങ്കിംഗ് എന്നിവയില്‍ കരയോഗാംഗങ്ങളെ പ്രാപ്തരാക്കുന്നതിനും വേണ്ടി നിരന്തര ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കും.
  • പ്രസംഗപരിശീലനക്യാമ്പ്. 
      കുട്ടികള്‍ക്കായി ഒരു  പ്രസംഗ പരിശീലനക്യാമ്പ് സംഘടിപ്പിക്കും. സമീപകരയോഗങ്ങളിലെ കുട്ടികള്‍ക്കും പങ്കെടുക്കാനുള്ള അവസരം നല്‍കുന്നതാണ്.
  • സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍. 
      കുട്ടികളുടെ കലാ കായികരംഗം പരിപോഷിപ്പിക്കുന്നതിനുതകുന്ന ക്ലാസ്സുകള്‍ സംഘടിപ്പിക്കും. ഡാന്‍സ് ക്ലാസ്സുകള്‍, സംഗീത ക്ലാസ്സുകള്‍, കരാട്ടെ ക്ലാസ്സുകള്‍ തുടങ്ങിയവ പഴയ മന്ദിരത്തില്‍ ആരംഭിക്കുന്നതാണു്.
  • യോഗാ പ്രാണായാമ ക്ലാസ്സുകള്‍
      സമുദായംഗങ്ങളുടെയും മറ്റുള്ളവരുടെയും ആരോഗ്യപരിപാലന ത്തിനുതകുന്ന യോഗാ ക്ലാസ്സുകള്‍, പ്രാണായാമ ക്ലാസ്സുകള്‍, ജിം വ്യായാമ കേന്ദ്രം എന്നിവ പുതിയ മന്ദിരത്തില്‍ ആരംഭിക്കും.
  • തയ്യല്‍ പരിശീലന കേന്ദ്രം.  
      സമുദായാംഗങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്ന തിനുതകുന്ന തരത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പുതിയ മന്ദിരത്തില്‍ ഒരു തയ്യല്‍ പരിശീലന കേന്ദ്രം ആരംഭിക്കും.

No comments:

Post a Comment