കരയോഗവാര്‍ത്തകള്‍

NSS ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തനമികവിനു് പുരസ്കാരം
കുട്ടികള്‍ക്കായുള്ള ദ്ധ്യാത്മിക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍... പഠനവിഷയങ്ങളില്‍ അക്കാദമിക സഹായവും നല്‍കുന്നതാണു്....താലൂക്ക് യൂണിയൻ HR ന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസിലിംങ് ക്ലാസ്സ് നടത്തുന്നു... . നവമ്പര്‍ 15 മുതല്‍ കരയോഗമന്ദിരത്തില്‍ വച്ച് 10 ദിവസത്തെ യോഗാ ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേരു് നല്‍‍കണം.. വരക്കാട് എന്‍ എസ് എസ് കരയോഗം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മേഖലാക്യാമ്പ്, 2017 സെപ്റ്റമ്പര്‍ 8 വെള്ളിയാഴ്ച കരയോഗമന്ദിരത്തില്‍

സൃഷ്ടികള്‍

മോഹനന്‍ മാസ്റ്റര്‍
 ഇനി നമ്മുടെ ആരോഗ്യം. 

     നായര്‍ സര്‍വ്വീസ് സൊസൈറ്റി കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി സമുദാാ യംഗങ്ങളിലും സമുദായാംഗങ്ങളു ടെ ഭവനങ്ങളിലും ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകണമെന്ന ലക്ഷ്യ ത്തോടെ വിവിധങ്ങളായ കര്‍മ്മ പദ്ധതികളാണ് നടപ്പിലാക്കി വരു ന്നത്. 2006-07 വര്‍ഷത്തില്‍ സോ ഷ്യല്‍ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്റ് ആ രംഭിച്ചതിലൂടെ നമ്മുടെ വനിതാ സമാജാംഗങ്ങളായ സഹോദരി കളെ സ്വയം സഹായ സംഘങ്ങളി ലംഗങ്ങളാക്കി അവരെ സമൂഹ ത്തിന്റെ മുഖ്യ ധാരയിലേക്കു് കൊ ണ്ടുവന്നു. തുടര്‍ന്നു് ഹ്യൂമണ്‍ റി സോര്‍സ് ഡിപ്പാര്ട്ട്മെന്റ് രൂപീകരി ച്ചതിലൂടെ വിവിധ സാമൂഹ്യ പ്രവ ര്‍ത്തനങ്ങളും മദ്യപാനം പോലെ യുള്ള സാമൂഹ്യ വിപത്തുകള്‍ക്കെ തിരായുള്ള ബോധവല്‍ക്കരണ പരിപാടികളും സമുദാ യാംഗങ്ങ ളുടെ ഇടയില്‍ നടത്തിവരുന്നു. നമ്മുടെ കുട്ടികളിലും യുവാക്കളെ ളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിക്കു് കാരണം ആദ്ധ്യാ ത്മിക അറിവിന്റെ കുറവാണെന്ന സത്യം തിരിച്ചറിഞ്ഞ് നമ്മുടെ കുട്ടികള്‍ക്കു് ആദ്ധ്യാത്മിക പഠനം സാധ്യമാക്കുന്നതിനായി ആദ്ധ്യാ ത്മിക പഠനകേന്ദ്രം ആരംഭിച്ചത് സമുദായാംഗങ്ങളുടെ ഇടയില്‍ വ ലിയ മാറ്റത്തിനു കാരണമായി.
     നമ്മുടെ ജീവിതശൈലിയില്‍ വന്ന മാറ്റം അനാരോഗ്യത്തിലേ യ്ക്കും അതുവഴി മാറാരോഗങ്ങളി ലേക്കും നമ്മെ നയിച്ചിരിക്കുന്നു. ആധുനികമനുഷ്യന്റെ സ്വാസ്ഥ്യ ത്തെയും ആരോഗ്യത്തെയും ജീവി തശൈലീരോഗങ്ങള്‍ ദോഷകര മായി ബാധിച്ചതിനാല്‍ ഒരു മാറ്റം നമുക്കു് വേണമെന്ന ബോധത്തില്‍ നിന്നാണു് എന്‍ എസ് എസ് നമ്മുടെ ആരോഗ്യം എന്ന പദ്ധതി നടപ്പിൽ ലാക്കാന്‍ തീരുമാനിച്ചത്. 2016-18 വര്‍ഷത്തില്‍ ഒന്നാം ഘട്ടം നട പ്പിലാക്കുകയാണു്. അതിനാ വശ്യമായ പരിശീലനങ്ങള്‍ സം സ്ഥാന തലത്തിലും മേഖലാ ത ലത്തിലും യൂണിയന്‍ തലത്തിലും നടന്നുകഴിഞ്ഞു. കരയോഗങ്ങളില്‍ ബോ ധവല്‍ക്കരണക്ലാസ്സുകളും സൗജന്യ വൈദ്യപരിശോധനയും ആരോഗ്യസര്‍ വ്വെയും ആണ് പ്രധാന പരിപാടികള്‍. എല്ലാ കരയോഗങ്ങളിലും പ്രമേഹം, പ്രഷര്‍ തുടങ്ങിയവ പ്രതിമാസം പരിശോ ധിക്കുന്നതിനു് ആവശ്യമായ ഉപക രണങ്ങള്‍ വാങ്ങുന്ന പദ്ധതി അടക്കം -നമ്മുടെ ആരോഗ്യം - പദ്ധതി ഒരു തുടര്‍ പ്രവര്‍ത്തനമായി കൊണ്ടുപോകാനാണു് നേതൃ ത്വത്തിന്റെ തീരുമാനം.
----------------------------------------- ചിങ്ങനാപുരം മോഹനന്‍,
- ഹോസ്ദുര്‍ഗ്ഗ് താലൂക്ക് യൂണിയന്‍ കമ്മറ്റിയംഗം.
---------------------------------------------------
--ഹ്യൂമന്‍ റിസോഴ്സ് സെന്ററുകള്‍--
ദിവാകരന്‍ മാസ്റ്റര്‍
വ്യക്തിത്വ വികസനപരിശീലനകേന്ദ്രങ്ങളാകണം.

    നായര്‍സമുദായാംഗങ്ങളുടെ മനു ഷ്യവിഭവശേഷി പൂര്‍ണ്ണമായി ഉപ യോഗിക്കുന്നതും നിലവിലുള്ള സാമൂഹികപ്രശ്നങ്ങളുടെ ഭാഗമായ കുടുംബശൈഥില്ല്യങ്ങള്‍ക്കു് പരി ഹാരമുണ്ടാക്കുന്നതും കുട്ടികൾ ളുടെയും യുവാക്കളുടെയും വ്യ ക്തിത്വ വികസനവും ലക്ഷ്യമിട്ടാണു് എന്‍ എസ് എസ് ഹ്യൂമന്‍ റിസോ ഴ്സ് ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ താലൂക്കു് യൂണിയനുകളിലും കര യോഗങ്ങളിലും ഹ്യൂമന്‍ റിസോഴ്സ് സെന്ററുകള്‍ തുടങ്ങിയതു്. വിവാഹ പൂര്‍വ്വകൗണ്‍സിലിംഗ് ക്യാമ്പുകള്‍, വ്യക്തിത്വവികസനത്തിനുതകുന്ന ബോധവല്‍ക്കരണ ക്ലാസ്സുകള്‍, വ്യ ത്യസ്തമായ വിവിധ പരിശീലന നങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്കും യുവാക്കള്‍ക്കും നല്‍കുകയാണു് എച്ച് ആര്‍ ഡി യുടെ ഉദ്ദേശ്യം. അതിനാവശ്യമായ കേന്ദ്രങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എല്ലാ താ ലൂക്കുകളിലും കരയോഗങ്ങളിലും എച്ച്. ആര്‍ സെന്ററുകള്‍ പ്രവ ര്‍ത്തിച്ചുതുടങ്ങി. വിവിധ പരിശീലന ലനങ്ങള്‍ക്കു് തുടക്കം കുറിച്ചു കഴിഞ്ഞു. വരും കാലങ്ങളില്‍ സമുദായംഗങ്ങളില്‍ ഫലപ്രദമായ മാറ്റങ്ങള്‍ക്കു നിദാനമാവട്ടെ ഹ്യൂമന്‍ റിസോഴ്സ് സെന്ററുകളുടെ പ്രവര്‍ത്ത നങ്ങള്‍ എന്നു നമുക്കു് പ്രത്യാശിക്കാം.
                                                        __ ദിവാകരന്‍ എം കെ,
                                                                      കോര്‍ഡിനേറ്റര്‍
ഹ്യൂമന്‍ റിസോഴ്സ് സെന്റര്‍
വരക്കാട് കരയോഗം.
--------------------------------------------------------------
ആദ്ധ്യാത്മികപഠനകേന്ദ്രങ്ങള്‍, എന്തിനു് ?




            ആദ്ധ്യാത്മികചിന്തയുടെ കടിഞ്ഞാണ്‍ കൊണ്ട് ഭൗതികനേട്ടങ്ങളുടെ ഏതുയയരങ്ങളേയും നിയന്ത്രിച്ചിരുന്നആര്‍ഷ ഭാരതസംസ്കാരം എക്കാലത്തും മൂല്യാധിഷ്ഠിതജീവിതം ലക്ഷ്യമി ട്ടിരുന്നു. പൂര്‍വ്വികര്‍ പകര്‍ന്നു തന്ന ആദ്ധ്യാത്മിക സംസ്കാരത്തില്‍ നിന്നും നാം വ്യതിചലിച്ചപ്പോള്‍, ഭൗതികതയുടെ പുതിയ മേച്ചില്‍ പുറങ്ങളില്‍ നാം മയങ്ങിയുറ ങ്ങിയപ്പോള്‍, മൂല്യബോധമില്ലാത്ത ഒരുതലമുറയെയാണ് ഭാവി വാഗ്ദാനങ്ങളായി നമുക്കു ലഭിച്ചത്.
           ധാര്‍മികമൂല്യങ്ങളെ മുറുകെ പിടിക്കുന്ന ഒരു തലമുറയെ ലക്ഷ്യമിട്ട് എന്‍ എസ് എസ് ജന്മശതാബ്ധിയുടെ ഭാഗമായി നടപ്പാക്കിയ പത്തിനപരി പാടികളി ലൊന്നായി സംസ്ഥാനത്തെ എല്ലാ കരയോഗങ്ങളിലും 2015 ജനുവരി 5 നു് ആദ്ധ്യാത്മികപഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു. കേരളത്തില്‍ ഇ ദംപ്രഥമമായാണു്ആദ്ധ്യാ ത്മികരംഗത്ത് ഇത്തരമൊരു സംരംഭത്തിനു തുടക്കം കുറിച്ചത്. ഏതാണ്ട് ഒരു ലക്ഷത്തോളം കുട്ടികള്‍ പഠനകേന്ദ്രങ്ങളില്‍ എ ത്തുന്നുണ്ട്. പഠനകേന്ദ്രങ്ങള്‍ക്കാവശ്യമായ പ്രത്യേകം തയ്യാറാക്കിയ ആദ്ധ്യാ ത്മിക പഠനസഹായി എല്ലാ കേന്ദ്രങ്ങള്‍ക്കും വിതരണം ചെയ്തു കഴിഞ്ഞു. ഓ രോ പഠനകേന്ദ്രങ്ങള്‍ക്കും എന്‍ എസ് എസ് ഹെഡ്ഡാഫീസ് വാഗ്ദാനം ചെയ്ത വാര്‍ഷികഗ്രാന്റും കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തു. ദൂരവ്യാപകമായി ഗുണ കരമായ മാറ്റം സമുദായത്തിനു് ഉണ്ടാക്കാന്‍ ആദ്ധ്യാത്മികപഠന കേന്ദ്രങ്ങള്‍ക്കു കഴിയും.

                                                                                          ടി.പി രാഘവന്‍,
           യൂണിയന്‍ പ്രതിനിധി.
~~~~~~~~~~~~~~~~~~~~~~~~~~~~~~ 
എൻ പ്രണാമം               


മന്നത്തുപത്മനാഭാചാര്യദേവാ നിൻ
പാദാരവിന്ദത്തിലെൻപ്രണാമം.
നായർ സമുദായ ഉന്നതിക്കക്ഷീണം
യത്നിച്ചു ദേവനിന്നെൻ പ്രണാമം

ഭാരതകേസരിയായി നീ നാടിനും
നായർക്കുമായി മുന്നേറി നിത്യം
മാനവസേവയെ മാധവസേവയാ-
ക്കീടുന്ന ദേവനിന്നെൻ പ്രണാമം.
സമുദായമാണെന്റെ ദേവനും ദേവിയും
എന്നറിയുന്നൊരു ജ്ഞാനമൂർത്തേ!
നീ നയിച്ചീടുന്നു നിത്യവും ഞങ്ങളെ
സത്യത്തി ൻ വീഥിയിലൂടെയെന്നും.

പ്രണാമം പ്രണാമം എന്നാചാര്യദേവ!
പ്രണാമം പ്രണാമം മഹാനുഭാവാ!

                      ഗീതാ സുരേഷ്, നർക്കിലക്കാട്. 
--------------–—————————————

             സ്ത്രീധനം

പതി തന്റെ പാദാരവിന്ദത്തിൽ മിഴിയൂന്നി

ഞാനൊരു മാത്രയിൽ നിന്നനേരം

നിറയുന്നു എൻ മിഴികൾ കണ്ണീരിനാൽ

പ്രാണപ്രിയനിന്നെന്തു പറ്റി. 

എത്രയും സ്നേഹമായ് വാണൊരു നാളുകൾ

ഇന്നെന്റെ സ്വപ്നമായ് തീർന്നതെന്തേ? 

ഞാനെന്തു തെറ്റു ചെയ്തു പറയുന്നീല

നാളുകളായെന്നെ കാണുന്നില്ല . 

പണമില്ലാതായി പവനുമില്ലാതായി

ഉണങ്ങിയ കമ്പുപോലായി ദേഹം

ഇനിനിന്നെ വേണ്ടെനിക്കൊരുനാളു

മല്ലെങ്കിൽ

കൊണ്ടുവാസ്ത്രീധനബാക്കിവേഗം.

നീയൊന്നു മനസുവച്ചെന്നാൽ കിട്ടീടും
വേണ്ടപണം നമുക്കെത്രനാളും
പതിവ്രതയായിട്ടു കാര്യമില്ലുലകിലേ
പണമാണ് ലോകത്ത് സർവ്വതുമേ.

പണമില്ല പിണമായി വളരെനാൾ ഭൂമിയിൽ

ജീവിക്കവേണ്ടനീ പൊൻമകളെ
പെണ്ണിന്നു മാത്രമായ് ഈ വിധി ദുർവിധി
കാത്തുവച്ചീടുന്നു എല്ലാനാളും. 
               
                    ഗീത സുരേഷ്, നർക്കിലക്കാട്. 


No comments:

Post a Comment