മന്നം ജയന്തി ആഘോഷം 2022.
ഈ വർഷത്തെ മന്നം ജയന്തി ആഘോഷം ഹോസ്ദുർഗ് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ വിപുലമായി ആഘോഷിച്ചു. യൂണിയന്‍ പ്രസിഡന്റ് ശ്രീ പ്രഭാകരൻ നായർ പതാക ഉയര്‍ത്തി. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും പായസവിതരണവും നടത്തി. പിന്നീട് നടന്ന സമ്മേളനത്തില്‍ മുൻ നായകസഭാംഗമായ ശ്രീ ഉണ്ണികൃഷ്ണൻമാസ്റ്റർ മന്നം അനുസ്മരണ പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് ഭക്ഷണത്തോടുകൂടി ചടങ്ങ് അവസാനിച്ചു. സ്ഥാനമൊഴിഞ്ഞ മുൻ പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണൻമാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തിൽ സെക്രട്ടറി ശ്രീ മോഹനൻ കുമാര്‍ സംഘടനാപ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതിനെക്കുറിച്ചു സംസാരിച്ചു. പ്രസിഡന്റ് ശ്രീ പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു.
























