കരയോഗവാര്‍ത്തകള്‍

NSS ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തനമികവിനു് പുരസ്കാരം
കുട്ടികള്‍ക്കായുള്ള ദ്ധ്യാത്മിക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍... പഠനവിഷയങ്ങളില്‍ അക്കാദമിക സഹായവും നല്‍കുന്നതാണു്....താലൂക്ക് യൂണിയൻ HR ന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസിലിംങ് ക്ലാസ്സ് നടത്തുന്നു... . നവമ്പര്‍ 15 മുതല്‍ കരയോഗമന്ദിരത്തില്‍ വച്ച് 10 ദിവസത്തെ യോഗാ ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേരു് നല്‍‍കണം.. വരക്കാട് എന്‍ എസ് എസ് കരയോഗം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മേഖലാക്യാമ്പ്, 2017 സെപ്റ്റമ്പര്‍ 8 വെള്ളിയാഴ്ച കരയോഗമന്ദിരത്തില്‍

ചരിത്രം(നായര്‍)


നായര്‍ ചരിത്രം.

സമുദായത്തിന്റെ ഉദ്ഭവത്തെപ്പറ്റിയുള്ള ഐതിഹ്യങ്ങളും സിദ്ധാന്തങ്ങളും

  • നായര്‍മാരുടെ പൂര്‍വികര്‍ നാഗവംശക്ഷത്രിയര്‍ ആയിരുന്നുവെന്നാ ണ് കേരളത്തിലെ സാമുഹ്യ പരിഷ്കര്‍ത്താവായിരുന്ന ചട്ടമ്പിസ്വാമി കളുടെ പ്രാചീന കേരളം പറയുന്നത്.
  • കെ.വി. കൃഷ്ണ അയ്യരുടെ അഭിപ്രായത്തില്‍ നായന്മാര്‍ പശ്ചിമഘട്ട ത്തില്‍ ജീവിച്ചിരുന്നവരും നാഗന്മാരില്‍ നിന്നും തമിഴരില്‍ നിന്നും വ്യത്യസ്തരായതുമായ ഒരു ജനവിഭാഗമാണ്.
  • നേപ്പാളില്‍ നിന്നും കേരളത്തിലേക്ക് പലായനം ചെയ്ത "Newars" എന്ന വിഭാഗം ആണ് നായര്‍ എന്നുംപറയപ്പെടുന്നു.
  • ഏറ്റെടുക്കുന്ന കര്‍ത്തവ്യങ്ങള്‍ എല്ലാം ഉത്തരവാദിത്തതോടെ മുന്‍ പിന്‍ നിന്ന് നയിക്കുന്നവര്‍ ആയതിനാല്‍ ലഭിച്ച പേരാണിതെ ന്നാണ് ഒരു ഐതിഹ്യം.
  • ക്രിസ്തുവര്‍ഷം ആദ്യ നൂറ്റാണ്ടുകളില്‍ കേരളത്തിലേക്ക് കടന്നു വന്ന സിതിയ വംശര്‍ ചേരന്മാരിലെ ഭരണവര്‍ഗവും ആയി ചേര്‍ന്നു രൂപം കൊണ്ടാവരെന്ന് നായന്മാര്‍, സിതിയ, ഹൂണ വിഭാഗങ്ങള്‍ ഭാരത വല്കരിച്ചു ഹൈന്ദവര്‍ ആയവരാണ് രജപുത്രരും നായന്മാരുമെന്ന് അഭിപ്രായപ്പെടുന്നു..

അവാന്തര വിഭാഗങ്ങൾ 

         നായര്‍മാരില്‍ പല ഉപജാതികള്‍ നിലനിന്നിരുന്നതിനെപ്പറ്റി ജാതിനിര്‍ണയം എന്ന പുരാതനമായ ഗ്രന്ഥത്തിന്റെ കാലം മുതല്‍ക്കുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. നായര്‍മാര്‍ പരശുരമാനാല്‍ പലായനം ചെയപ്പെട്ടു പൂ ണൂല്‍ ഉപേക്ഷിച്ച ക്ഷത്രിയര്‍ ആണെന്നും ഐതിഹ്യമുണ്ട്. വില്യം ലോഗര്‍, സൂസന്‍ ബല്ലി അടക്കം ഉള്ളവരുടെ ലേഖനങ്ങളില്‍ നായര്‍മാരെ ക്ഷത്രിയര്‍ ആയി ആണ് പറഞ്ഞിരിക്കുന്നത് .

കിരിയത്തുനായർ

         മതപരവും സാമൂഹ്യവുമായ സാഹചര്യങ്ങള്‍ക്ക് വഴിപ്പെട്ട് ബ്രാഹ്മ ണാധിപത്യത്തിനു വഴങ്ങേണ്ടിവരുന്നതുവരെ, ബ്രാഹ്മണരോട് സേവനപര മായി ബന്ധപ്പെടാതെ 'വര്‍ഗശുദ്ധി' പരിപാലിച്ചിരുന്ന ഒരു സാമന്ത ക്ഷത്രി യരുടെ വിഭാഗമായിരുന്നുവത്രേ കിരിയത്തു നായര്‍മാര്‍.

ഇല്ലത്തുനായർ

                 ഗാര്‍ഹികവും മതപരവുമായ സേവനങ്ങള്‍ക്കായി നമ്പൂതിരി കുടുംബങ്ങളോട് ബന്ധപ്പെട്ടു വര്‍ത്തിച്ചിരുന്ന നായന്‍മാരാണ് ഇല്ലത്തു നായ ന്‍മാര്‍.
സ്വരൂപത്തുനായര്‍
            സാമന്ത നാടുവാഴി കുടുംബത്തിലെ സഹായികളും പടയാളികളും ആയിരുന്നു സ്വരൂപത്ത് നായന്‍മാര്‍.

പാദമംഗലം നായർ

             തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കുടിയേറിയ ഒരു വിഭാ ഗമാണ്‌ പാദമങ്ങലക്കാര്‍. ദേവന്റെ കാല്ക്കല്‍ വച്ച് മംഗല്യസൂത്രം കഴുത്തില്‍ അണിഞ്ഞിരുന്നതുകൊണ്ടാകാം ഇവര്‍ പാദമംഗലക്കാര്‍ എന്നറിയപ്പെട്ടത് എന്നു കരുതപ്പെടുന്നു. ഇവരില്‍ സ്ത്രീകള്‍ നാട്യസുമംഗലികള്‍ എന്നത്രെ വിളിക്കപ്പെട്ടിരു ന്നത്. തെക്കന്‍ തിരുവിതാംകൂറിലെ പല ക്ഷേത്രങ്ങളിലെയും കഴകവൃത്തിക്കാര്‍ ഈ വിഭാഗക്കാരായിരുന്നുവത്രെ.

ദായക്രമം

        
    നായന്‍മാര്‍ മരുമക്കത്തായികളായിരുന്നു. പതിനാറു പുലയാണ് ആചരിച്ചിരുന്നത്. പി ന്നീട് പന്ത്രണ്ടു പുലക്കാരായി. കോഴിക്കോട് കിഴക്കുംപുറത്തുകാരും ചേറ്റുവാമണപ്പുറത്തുകാ രും ആയ മേലേക്കിട നായന്‍മാര്‍ പണ്ടുമുതല്ക്കേ പതിമൂന്നു പുലക്കാരാണ്. വിളക്കിത്തല നായ രില്‍ പത്തുപുലക്കാരുണ്ട്. ചാലിയത്തു നായന്‍ മാരില്‍ മക്കത്തായികളും മരുമക്കത്തായിക ളുമുണ്ട്. നായര്‍ സ്ത്രീ ഭര്‍ത്താവിനൊപ്പം തറവാടുവിട്ടുപോയി താമസിച്ചാല്‍ ഭ്രഷ്ടാകുമാ യിരുന്നുവത്രെ. ഭാഗം ചോദിക്കാന്‍ നായര്‍ക്കു അവകാശമില്ല. എന്നാല്‍ ജീവനാംശത്തിന് അവകാശമുണ്ടായിരുന്നു. മറ്റു ജാതിക്കാര്‍ നായന്‍മാരെ അഭിസംബോധന ചെയ്തിരുന്നത് പലമട്ടിലാണ്. മാവിലര്‍, വേട്ടുവര്‍ തുട ങ്ങിയവര്‍ നായരെ കൈക്കോളന്‍ എന്നു വിളിക്കും തെക്കന്‍ കേരള ത്തില്‍ ഇഴാവരും മറ്റും "യജമാന്‍" തമ്പുരാന്‍ ,എമ്മാന്‍" എന്നും വിളി ച്ചിരുന്നു. പരമ്പരാഗതമായി നാലുകെട്ടുകളില്‍ താമസിച്ചിരുന്ന കൂട്ടുകുടുംബ തറവാടുകളായിരുന്നു നായര്‍മാരുടേത്. ഒരമ്മയും അവരുടെ സന്തതിക ളുമാണ് തറവാട്ടിലെ ഒരു തലമുറ. ഇവരില്‍ സ്ത്രീസന്തതികളുടെ കുട്ടികള്‍ ര ണ്ടാമത്തെ തലമുറയാണ്. പുരുഷന്മാരുടെ കുട്ടികള്‍ ഇതില്‍ ഉള്‍പ്പെടുന്നി ല്ല. രണ്ടാമത്തെ തലമുറയില്‍പ്പെട്ട സ്ത്രീകളുടെ ആണോ പെണ്ണോ ആയ സന്തതികളാണു് മൂന്നാമത്തെ തലമുറ. ഇങ്ങനെ പല തലമുറകള്‍ കൂടിയ തായിരുന്നു ഒരു പഴയ മരുമക്കത്തായ കൂട്ടുകുടുംബം. മരുമക്കത്തായ തറ വാടിന്റെ സ്വത്ത് എല്ലാ അംഗങ്ങളുടെയും കൂട്ടുസ്വത്തായിരുന്നു, ഭാഗം ചോദിക്കാന്‍ ഒരംഗത്തിനും തനിയെ അവകാശമുണ്ടായിരുന്നില്ല. എല്ലാ അംഗങ്ങളുടെയും സമ്മതപ്രകാരം മാത്രമേ ഭാഗം പാടുണ്ടായിരുന്നുള്ളൂ. ഇങ്ങനെ ഭാഗം ചെയ്തു പിരിഞ്ഞാലും ആചാരാനുഷ്ഠാനങ്ങളില്‍ ഇവരെല്ലാം തമ്മില്‍ രക്തബന്ധമുള്ളവരായിട്ടാണ് കരുതിപ്പോന്നത്.
             ഒരു മരുമക്കത്തായ കുടുംബത്തിലെ പുരുഷന്മാര്‍ മറ്റൊരു മരുമക്കത്തായ കൂട്ടുകുടുംബത്തിലാണ് കല്യാണം കഴിച്ചിരുന്നത്. ഈ ബന്ധത്തിലുള്ള സന്തതികള്‍ അവരുടെ അമ്മയുടെ തറവാട്ടിലെ അംഗ ങ്ങളായി തുടരുന്നു. ഇങ്ങനെ ഭര്‍ത്താവും ഭാര്യയും രണ്ടു വിഭിന്നങ്ങളായ കുടുംബങ്ങളില്‍ അംഗങ്ങളായി ജീവിക്കുകയും സന്തതികള്‍ അമ്മയോ ടൊപ്പം താമസിക്കുകയും ആയിരുന്നു പതിവ്. ഒരു കൂട്ടുകുടുംബത്തിലെ ഓരോ അംഗത്തിനും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന ഒരു ശി ശുവിനുപോലും, തറവാട്ടുസ്വത്തിന്മേല്‍ തുല്യമായ അവകാശമുണ്ടായിരു ന്നു. സ്വത്തുടമസ്ഥര്‍ വില്‍പ്പത്രം എഴുതിവയ്ക്കാതെ മരിച്ചാല്‍ സ്വത്ത് അമ്മയുടെ തറവാട്ടില്‍ ലയിക്കുകയും, വില്‍പ്പത്രം എഴുതിവച്ചിട്ടുണ്ടെങ്കില്‍ സ്വന്തം സന്തതികളില്‍ നിക്ഷിപ്തമാകുകയും ചെയ്തിരുന്നു.
            തറവാട്ടിലെ ഏറ്റവും മുതിർന്ന പുരുഷനാണ് (കാരണവര്‍) കാ ര്യങ്ങള്‍ നടത്തിയിരുന്നത്. സ്വത്തിന്റെ നടത്തിപ്പിന്മേലുള്ള പൂര്‍ണാധി കാരം കാരണവര്‍ക്കായിരുന്നു. ഏറ്റവും പ്രായം ചെന്നത് ഒരു സ്ത്രീയാണെ ങ്കില്‍, ചിലപ്പോള്‍, അവരെ മേലദ്ധ്യക്ഷയായി കണക്കാക്കുന്ന പതിവു ണ്ടായിരുന്നു. കാരണവര്‍ പലപ്പോഴും ഒരു സ്വേച്ഛാധിപതിയായിരു ന്നതുകൊണ്ട് മരുമക്കത്തായ സമ്പ്രദായത്തില്‍ മറ്റു കുടുംബാംഗങ്ങള്‍ക്കു (അനന്തിരവന്മാര്‍) ഒട്ടേറെ അനീതികള്‍ അനുഭവിക്കേണ്ടിവന്നിരുന്നു. ത റവാട് എത്രസമ്പന്നമായിരുന്നാലും തറവാട്ടു സ്വത്തിലെ വിഹിതം നല്കുവാ നോ കാരണവരെ നിര്‍ബന്ധിക്കുവാനോ അനന്തിരവന്മാര്‍ക്കു അവകാശം ഉണ്ടായിരുന്നില്ല.
          മരുമക്കത്തായകൂട്ടുകുടുംബസമ്പ്രദായത്തില്‍ പകല്‍ സമയങ്ങളില്‍ പുരുഷന്മാര്‍ സ്വന്തം തറവാട്ടിലെ കാര്യങ്ങള്‍ നോക്കുകയും രാത്രിയില്‍ ഭാ ര്യവീട്ടിലേക്കു പോവുകയും ചെയ്തിരുന്നു. സംബന്ധം എന്നറിയപ്പെട്ടിരുന്ന, വളരെ ലളിതമായ കല്യാണച്ചടങ്ങുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വരന്‍ വധുവിന് ഒരു പുടവ സമ്മാനിച്ചാല്‍ പിന്നെ രാത്രികാലങ്ങളില്‍ അയാ ള്‍ക്ക് ഭാര്യവീട്ടില്‍ ചെല്ലാമായിരുന്നു. ഈ ബന്ധം ഇരുവരും താത്പര്യ പ്പെടുന്ന കാലമത്രയും നിലനില്ക്കുന്നു. . വലിയ തറവാടുകളിലൊഴികെ മി ക്കവാറും വിവാഹങ്ങള്‍ പേരിനുമാത്രമായ ചടങ്ങുകളോടെയാണ് നടന്നി രുന്നത്. നമ്പൂതിരി കുടുംബങ്ങളിലെ ഇളയ ആണ്മക്കളായ 'അഫ്പ ന്‍'മാരുമായും മറ്റ് സമൂഹത്തിലെ ഉന്നതരുമായും ഇത്തരം 'സംബന്ധം' നിലനിന്നിരുന്നു. മിക്കപ്പോഴും സമ്പന്ന നായര്‍ കുടുംബങ്ങളുമായിട്ടാണ് നമ്പൂതിരിമാരിലെ അപ്ഫന്മാര്‍ ബന്ധപ്പെട്ടിരുന്നത്. സംബന്ധങ്ങളിലുണ്ടാ കുന്ന കുട്ടികള്‍ക്ക് പിതാവുമായി പ്രായേണ വൈകാരികബന്ധമോ പിതാ വിന്റെ സ്വത്തില്‍ അവകാശമോ ഉണ്ടായിരുന്നില്ല. പ്രഭുകുടുംബങ്ങളില്‍ 'സംബന്ധം' ചെയ്തിരുന്നത് നമ്പൂതിരിമാരോ സാമന്ത ക്ഷത്രിയന്മാരോ ആയിരുന്നു. അതേസമയം 'സംബന്ധ'ത്തെ നിയമാനുസൃതമായ ഒന്നായി അക്കാലത്തെ നിയമസ്ഥാനങ്ങള്‍ അംഗീകരിച്ചിരുന്നില്ല. എന്നുമാത്രമല്ല, ഭാര്യയെയോ സന്തതികളെയോ ഏതെങ്കിലുംവിധത്തില്‍ സഹായിക്കുവാ ന്‍ ഭര്‍ത്താവോ പിതാവോ ബാധ്യസ്ഥനായിരുന്നുമില്ല. താലികെട്ടുന്ന പുരു  ഷന്‍, സംബന്ധക്കാരന്‍, ഭര്‍ത്താവ് എന്നീ വ്യത്യസ്ത നിലകളില്‍ സാദ്ധ്യമായിരുന്ന ദാമ്പത്യബന്ധം മൂലം ബഹുഭര്‍ത്തൃത്വം നിലനിന്നിരുന്ന ഒരു സമൂഹമായി നായന്മാര്‍ കണക്കാക്കപ്പെട്ടു. ബഹുഭാര്യാത്വവും ബഹു ഭര്‍തൃത്വവും നായര്‍ സമൂഹത്തില്‍ സാമാന്യം അംഗീകൃതമായിരുന്നു. തന്മൂ ലം കൊണ്ടുതന്നെ, വിധവ എന്ന സങ്കല്പമോ അതുമായി ബന്ധപ്പെട്ടിരുന്ന ആചാരങ്ങളോ വ്യാപകമായിരുന്നില്ല.

ആചാരാനുഷ്ഠാനങ്ങൾ

          ജാതകം നോക്കി വിവാഹം നിശ്ചയിക്കുകയും ജ്യോതിഷിയുടെ അഭിപ്രായപ്രകാരം യോജിച്ച മുഹൂര്‍ത്തം കണ്ടെത്തുകയും ചെയ്യുന്നതു് പതിവായിരുന്നു. വിവാഹനിശ്ചയത്തിന് മോതിരം മാറല്‍ എന്ന ചടങ്ങ് വളരെക്കാലം മുമ്പുതന്നെ നടന്നുപോന്നിരുന്നു. സാധാരണയായി വധു വിന്റെ ഗൃഹത്തിലാകും വിവാഹവേദി. വിവാഹമണ്ഡപത്തിലേക്കു പുറപ്പെ ടുന്നതിനുമുമ്പ് കുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക് മുറുക്കാനും പണവും ചേര്‍ ത്തു് ദക്ഷിണ നല്കുന്ന ചടങ്ങും പതിവായിരുന്നു.

കെട്ടുകല്യാണം             


     ഋതുമതി ആകുന്നതിനു മുമ്പുതന്നെ പെ ണ്‍കുട്ടികള്‍ക്ക് താലിചാര്‍ത്തുന്നതായിരുന്നു കെട്ടുകല്യാണം. അമ്മാവന്റെ മകനായ മുറച്ചെ റുക്കനോ ഏതെങ്കിലും നമ്പൂതിരിയോ ആയിരു ന്നു ഇപ്രകാരം നായര്‍ പെണ്‍കുട്ടികള്‍ക്ക് താ ലികെട്ടിയിരുന്നത്. ഇവരല്ലാതെ, നായര്‍മാ രായ പുരുഷന്മാര്‍ തന്നെ താലികെട്ടുമ്പോള്‍ ഇവരെ 'ഇണങ്ങന്മാര്‍' എന്നു വിളിച്ചിരുന്നു. ഈ ഒരു ചടങ്ങിനെ അടിസ്ഥാനമാക്കിമാത്രം താലികെട്ടുന്ന പുരുഷനും താലി അണിയുന്ന പെണ്‍കുട്ടിയും തമ്മില്‍ ഒരു ദാമ്പത്യബന്ധമോ ലൈംഗികബന്ധമോ ഉ ണ്ടായിരിക്കണമെന്നു് നിര്‍ബന്ധമുണ്ടായിരുന്നില്ല.

തിരണ്ടുകല്യാണം

        കേരളത്തിലെ നായര്‍, ഈഴവര്‍, എഴുത്തശ്ശന്‍ തുടങ്ങിയ വിവിധ ഹിന്ദുസമുദായങ്ങള്‍ക്കിടയില്‍, ഒരു പെണ്‍കുട്ടി ആദ്യമായി ഋതുമതിയാവു മ്പോള്‍ നടത്തിയിരുന്ന ഒരു ആചാരമായിരുന്നു തിരണ്ടുകല്യാണം. ഋതുമതിയായ കുട്ടിയെ ആര്‍ത്തവാരംഭത്തിനുശേഷമുള്ള അഞ്ചുദിവസങ്ങള്‍ സ്വന്തം വീട്ടിലെ ഒരു മുറിയിലോ വീടിനോടനുബന്ധിച്ച് പ്രത്യേകം ത യ്യാറാക്കിയിട്ടുള്ള ഒരു ഉപഗൃഹത്തിലോ (തീണ്ടാരിപ്പുര) ഒറ്റയ്ക്കു താമസി ക്കാന്‍ വിടുന്നു. ഈ വേളയില്‍ കുട്ടിയ്ക്കു് അയിത്തം കല്‍പ്പിക്കപ്പെടുന്നു. മറ്റുള്ളവരുടെ ദേഹം, അവര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍, മറ്റു വീട്ടുസാമഗ്രികള്‍ എന്നിവ അവര്‍ ഈ ദിവസങ്ങളില്‍ സ്പര്‍ശിക്കുക പോലും ചെയ്തുകൂടാ. അവര്‍ക്കായി അനുവദിക്കപ്പെട്ടിട്ടുള്ള മുറിയൊഴികെ വീടിന്റെ മറ്റുഭാഗങ്ങളിലോ പരിസരത്തോ വീടിനുപുറത്തോ സന്ദര്‍ശി ക്കുന്നതും നിഷിദ്ധമായിരുന്നു. അയല്‍ക്കാരും ബന്ധുക്കളും ഈ സമയത്തു് എണ്ണയില്‍ വറുത്തതോ ആവിയില്‍ പുഴുങ്ങിയതോ ആയ പലഹാരങ്ങള്‍ പാകം ചെയ്തു് പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും സമ്മാനിക്കുന്നതും ഈ ആചാരത്തിന്റെ ഭാഗമായിരുന്നു.
            അഞ്ചാം ദിവസം പുലര്‍ച്ചേ, മറ്റു സ്ത്രീകളോടൊപ്പം സംഘമായി പെണ്‍കുട്ടിയെ വീടിനു സമീപത്തുള്ള കുളത്തിലോ പുഴയിലോ കൊണ്ടു പോയി 'തീണ്ടാരിക്കുളി'യ്ക്കായി പ്രത്യേകം നിശ്ചയിക്കപ്പെട്ടിട്ടുള്ള കുളി ക്കടവിലിറക്കി തേച്ചുകുളിപ്പിക്കുന്നു. അതോടൊപ്പം, സമീപക്ഷേത്രത്തില്‍ നിന്നും ലഭ്യമാക്കിയ 'പുണ്യാഹം' കൊണ്ടു് തീണ്ടാരിപ്പുരയും വീടും തളിച്ചു ശുദ്ധമാക്കുന്നു. ഇതിനുശേഷം, പെണ്‍കുട്ടിയെ പുതിയ വസ്ത്രവും അലങ്കാര ങ്ങളും ധരിപ്പിച്ച് വീട്ടില്‍ കൊണ്ടുവരികയും സമീപവാസികള്‍ക്കു് സദ്യ നല്‍കുകയും ചെയ്യുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി, അ പ്രായോഗികവും സാമൂഹ്യനീതിയനുസരിച്ച് യുക്തിഹീനവുമായ ഈ ആ ചാരം ഒട്ടുമിക്കവാറും ഇല്ലാതായി.

ചാവോല 

         ഉത്തരകേരളത്തില്‍ കാരണവരുടെ ഭാര്യ, ഭര്‍ത്തൃഗൃഹത്തിലേക്ക് താമസം മാറ്റുന്ന പതിവുണ്ട്. എന്നാല്‍ അയാള്‍ മരിച്ചാല്‍ ശവദാഹത്തിനു മുമ്പ് വീടുവിടണം. നായര്‍സ്ത്രീ വിധവയായാല്‍, പിന്നെ മരിച്ച ഭര്‍ത്താവിന്റെ തറവാട്ടില്‍ നിന്നു വീണ്ടും വിവാഹം പതിവില്ല. എന്നാല്‍ പുരുഷന്മാര്‍ക്ക് ഈ നിബന്ധനയില്ല. നായര്‍ മരിച്ചാല്‍ വിവരം ഓലയില്‍ എഴുതി ബന്ധുവീടുകളില്‍ എത്തിക്കും. ഇതാണു 'ചാവോല'. ഇങ്ങനെ ചാവോല കൊണ്ടുപോകു ന്നതിന്റെ ആചാരാവകാശം ക്ഷുരകനാണ്.

കലശം

        നായര്‍ ഗൃഹങ്ങളില്‍ പലതിലും വീടിന്റെ മച്ചിലോ വീട്ടുപറമ്പിന്റെ വടക്കുകിഴക്കേ മൂലയിലോ മരിച്ചുപോയ കാരണവന്മാരെ സങ്കല്പിച്ചു വര്‍ ഷംതോറും പൂജ നടത്തുന്ന പതിവുണ്ടായിരുന്നു. 'കലശം' എന്നറിയപ്പെ ട്ടിരുന്ന ഈ പൂജയിലെ മുഖ്യകാര്‍മ്മികന്‍ തറവാട്ടിലെ കാരണവര്‍ തന്നെ യായിരിക്കും. രാത്രിയോ തീരെ പുലര്‍ച്ചയ്ക്കോ നടന്നിരുന്ന ഇത്തരം പൂജ കളില്‍ പരേതര്‍ക്ക് കള്ളും കോഴിയും നിവേദിക്കുന്ന അനുഷ്ഠാനവും നില നിന്നിരുന്നു. മരിച്ചുപോയവര്‍ കന്യകമാരായ സ്ത്രീകളാണെങ്കില്‍ മച്ചില്‍ അരുവട്ടി എന്ന പ്രത്യേകതരം കൊട്ടയ്ക്കകത്ത് പട്ടുവാവാടയും ചാന്തും കരിമഷിയും തൂക്കിയിട്ട് വര്‍ഷാവര്‍ഷമുള്ള മരണദിനങ്ങളില്‍ പൂജ നട ത്തുന്ന പതിവുണ്ടായിരുന്നു.

പുടമുറിക്കല്യാണം

        കുടുംബത്തില്‍ താരതമ്യേന ചെലവേറിയതും ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതും ആയിരുന്നു നായര്‍ സമു ദായങ്ങളിലെ പുടമുറിക്കല്യാണം. വധുവിനു് ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയ സമ്മാനങ്ങള്‍, പങ്കെടുക്കുന്നവര്‍ക്കു് വിഭവസമൃദ്ധമാ യിരുന്ന സദ്യ തുടങ്ങിയവ ഈ ചടങ്ങിന്റെ ഭാഗങ്ങളായിരുന്നു. വരനെ വരവേല്ക്കല്‍, താലികെട്ട്, പുടവകൊടുക്കല്‍, മാലയിടീല്‍, മധുരം കൊ ടുക്കല്‍, സദ്യ, കുടിവയ്പ്, അടുക്കള കാണല്‍ തുടങ്ങിയ ചടങ്ങുകള്‍ വിവാ ഹത്തിന്റെ ഭാഗമാണ്.

പുളികുടി

          ഗര്‍ഭിണിയായ സ്ത്രീയെ അഞ്ചാമത്തെ മാസത്തിലോ ഏഴാമത്തെ മാസത്തിലോ ചെന്നുകാണുന്ന ചടങ്ങിന് സീമന്തം അഥവാ പുളികുടി എ ന്നു പറയുന്നു. തെക്കന്‍ കേരളത്തില്‍ അത് 'ഏക്കര്‍ കൊട' എന്ന പേരി ല്‍ ഒരു വലിയ ചടങ്ങാണ്. എത്ര മാസം ഗര്‍ഭവതിയാണോ അത്രയും ത രം പലഹാരങ്ങളുമായാണ് പെന്‍വീട്ടുകാര്‍, ആ അവസരത്തില്‍ ഭര്‍ത്തൃ ഗൃഹം സന്ദര്‍ശിക്കുന്നത്. ഈ ചടങ്ങ് തീരുന്നതോടെ ഗര്‍ഭിണി പുല ആചരിച്ചു തുടങ്ങേണ്ടതുണ്ട്. പ്രസവത്തിനുശേഷം പതിനഞ്ചു ദിവസംവരെ 'പുല' തുടരുന്നു. ഇക്കാലയളവില്‍ ഗര്‍ഭിണിയായ സ്ത്രീ അമ്പലങ്ങളില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല.

പ്രസവാനന്തര ആചാരങ്ങൾ

      മരുമക്കത്തായ തറവാടുകളില്‍ സ്ത്രീ പ്രസവിക്കുമ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ എണ്ണയും നെല്ലും കൊണ്ടുവരും. ഓണം, തിരുവാതിര തുടങ്ങിയ ആഘോഷവേളകളിലും പച്ചക്കറി മുതലായവ എത്തിക്കും. നവജാത ശി ശുവിന് തേനുംവയമ്പും നല്കുന്ന ചടങ്ങുണ്ട്. തുടര്‍ന്ന് ജനിച്ച് ഇരുപത്തി യെട്ടാം ദിവസം കുട്ടിയുടെ അരയില്‍ ചരടുകെട്ടുന്നു. നിരവധി ചട ങ്ങുകളുള്ള ഈ ആചാരത്തിന് ഇരുപത്തിയെട്ടുകെട്ട്, അരഞ്ഞാണ്‍ കെ ട്ടല്‍, പാലുകൊടുക്കല്‍ എന്നീ പേരുകളുണ്ട്. ആറാമത്തെയോ ഏഴാമ ത്തെയോ മാസത്തില്‍ കുട്ടിക്ക് ആദ്യമായി അരി ആഹാരം നല്കുന്നതിന് 'ചോറൂണ്' എന്ന ആഘോഷമുണ്ട്.

നായർമാരും സൈനികസേവനവും

                
     പണ്ടുകാലങ്ങളില്‍ പ്രഭുക്കന്മാര്‍ക്കും പ്രമാണികള്‍ക്കും പുറമേ സാധാരണ നായ ന്‍മാരും നല്ല പോരാളികളായിരുന്നു. മധ്യ കാലഘട്ടത്തില്‍ ഏതെങ്കിലും രാജാവിന്റെ യോ ദേശവാഴിയുടെയോ കീഴില്‍ ചാവേറ്റു പടയായി സേവന മനുഷ്ഠിക്കുന്ന സൈനികര്‍, തങ്ങളുടെ യജമാനനായ രാജാവ് പോര്‍ക്കളത്തില്‍ വധിക്കപ്പെടുകയാണെങ്കില്‍, ശത്രുക്കളെ വധി ക്കാന്‍ വേണ്ടി ഭവിഷ്യത്തുകളെ പരിഗണിക്കാതെ പോരില്‍ ഏര്‍പ്പെ ടുകയും മിക്കപ്പോഴും മരണം വരിക്കുകയും ചെയ്യുന്നു. സ്വജീവന് ഇവര്‍ വലിയവില കല്പിച്ചിരുന്നില്ല. ചാവേറ്റുഭടന്മാര്‍ക്ക് കരമൊഴിവുള്ള ഭൂമി മുത ലായവ രാജാവ് പ്രത്യേകമായി കൊടുത്തിരുന്നു.
         നായന്‍മാര്‍ക്ക് സ്ഥിരമായ ആയുധവിദ്യാലയങ്ങള്‍ ഉണ്ടാ യിരുന്നു. ഇവയെ 'കളരികള്‍' എന്നാണ് വിളിച്ചിരുന്നത്. പണിക്ക ന്മാരും കുറുപ്പന്മാരുമായിരുന്നു ഗുരുനാഥന്മാര്‍. ഏഴാം വയസ്സില്‍ നായര്‍ ആണ്‍കുട്ടികളെ ആയുധവിദ്യാലയങ്ങളില്‍ ചേര്‍ക്കുന്നു. കളരിയുടെ നടു വിലായി 'യുദ്ധദേവത'യുടെ സ്വരൂപത്തിലുള്ള 'പടകാളി'യുടെ രൂപം സ്ഥാപിച്ചിരുന്നു.

വേഷഭൂഷാദികൾ 

നായര്‍ സ്ത്രീകള്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍ (1909)

       മുന്‍കാലങ്ങളില്‍ നായര്‍ വിഭാഗത്തല്‍പ്പെ ട്ടവര്‍ ഉടുത്തുപോന്നിരുന്നത് ഒരു വെള്ള വസ്ത്രമാ യിരുന്നു. ചിലപ്പോള്‍ ഇത് കരയുള്ളതാവാറുണ്ട്. അരയ്ക്കു മേല്‍പ്പോട്ട് നഗ്നമായി ഇടുകയാണ് പതി വ്. സ്ത്രീകള്‍ മുണ്ടിനടിയില്‍ 'ഒന്നര' ഉടുക്കുകയും മാറുമറയ്ക്കാന്‍ റവുക്ക ധരിക്കുകയും ചെയ്തുപോന്നു. പണ്ടുകാലത്ത് റവുക്കയ്ക്കു പകരം ഒരു മുലക്കച്ച ധരി ക്കുകയായിരുന്നു പതിവ്. സ്ത്രീകള്‍ തലമുടി മുകളി ലേക്ക് കെട്ടിവച്ച് പൂക്കള്‍ ചൂടുമായിരുന്നു. പുരുഷ ന്മാര്‍ ഒരു പപ്പടവട്ടത്തില്‍ മാത്രം തലമുടി വളര്‍ത്തി ബാക്കി ക്ഷൗരം ചെയ്തുകളയുന്നു. സ്ത്രീകളും പുരുഷന്മാരും ആഭരണങ്ങള്‍ അണിയാറുണ്ട്. പലപ്പോഴും വിലപിടിച്ച കല്ലുകള്‍ വെച്ച കടുക്കന്‍ പുരുഷന്മാര്‍ കാതുതുളച്ച് അണിയുമായിരുന്നു. സ്ത്രീകള്‍ ചെറിയ പ്രായത്തില്‍ തന്നെ കാതുകുത്തുക യും മുതിരുമ്പോള്‍ 'തോട' അണിയുകയും ചെയ്യുന്നു. മൂക്കില്‍ മൂക്കുത്തി, അരയില്‍ അരഞ്ഞാണ്‍, കാലില്‍ തണ്ട്, കൊലുസ്സ് എന്നിവയും ധരി ക്കാറുണ്ടായിരുന്നു.
         
          പാമ്പിന്റെ പത്തിയുടെ ആകൃതിയിലുള്ള നാഗപടം, അഡ്ഡിയര്‍, പൂത്താലി, അവില്‍മാല എന്നിവ നായര്‍ സ്ത്രീകള്‍ ധരിച്ചിരുന്ന പഴയ ആ ഭരണങ്ങളാണ്. പുരുഷന്മാര്‍ പുലിനഖത്തിന്റെ ആ കൃതിയില്‍ ഉണ്ടാക്കിയ സ്വര്‍ണക്കഷണങ്ങള്‍ എ ച്ചുകെട്ടിയ 'പുലിയാമോതിരം' കഴുത്തില്‍ അണി യുമായിരുന്നു. സ്ത്രീകള്‍ പാലയ്ക്കാ മോതിരം എന്നു പേരായ ഒരുതരം ആഭരണവും കഴുത്തില്‍ അണി ഞ്ഞിരുന്നു. ഇതിനു പുറമേ ഇവര്‍ കൈകളില്‍ വളകളും 'കാപ്പു'കളും, കാലില്‍ 'പാദസരവും' അണിയാറുണ്ട്.

പുരുഷന്മാർ

         
       ചരിത്രപരമായി നിലം മുട്ടാറ് നീണ്ടു കിടക്കും വിധം അരയ്ക്കു ചുറ്റും ധരിക്കുന്ന മുണ്ടാണ് നായന്മാര്‍ ധരിച്ചിരുന്ന വേഷം. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേ തുപോലെ വസ്ത്രം താറുടുക്കും മട്ടില്‍ നായന്മാര്‍ സാധാരണ ധരിച്ചിരുന്നില്ല. നിലത്തോളം നീളത്തി ല്‍ ധരിക്കുന്ന മുണ്ട് നായര്‍ ജാതിയുടെ അടയാളമാ യി കരുതപ്പെട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് യാധാ സ്ഥിതികമായ ഗ്രാമീണ മേഖലകളില്‍ മറ്റു ജാതിക്കാര്‍ ഈ വിധം മുണ്ട് താഴെയെത്തും വിധമുടുത്താല്‍ ആക്രമിക്കപ്പെടുമായിരുന്നുവെന്ന് കണ്ടിട്ടുണ്ട്. ധനികരായ
നായന്മാര്‍ പട്ടു മുണ്ടുകള്‍ ധരിച്ചിരുന്നു. മസ്ലിന്‍ തു ണികൊണ്ട് അവര്‍ അരയ്ക്കു മുകളിലുള്ള ശരീരവും മറച്ചിരുന്നു. നായർ പുരുഷന്മാര്‍ ശിരോവസ്ത്രങ്ങള്‍ ധരിച്ചിരുന്നില്ല. പക്ഷേ വെയില്‍ കൊള്ളാതിരി ക്കാന്‍ കുട ചൂടാറുണ്ടായിരുന്നു. സാധാരണഗതി യില്‍ പാദരക്ഷകള്‍ ധരിക്കാറില്ലായിരു ന്നെങ്കി ലും ചില ധനികര്‍ ചെരിപ്പുകള്‍ ധരിക്കുമായിരുന്നു.

സ്ത്രീകൾ

     നായര്‍ സ്ത്രീകള്‍ പണ്ടുകാലത്ത് അരയ്ക്കു ചുറ്റും ധരിക്കുന്ന "ഒന്നര" എന്ന വസ്ത്രവും ഒരു മുണ്ടുമാണ് സാധാരണ ധരിച്ചിരുന്നത്. ഇരുപതാം നൂറ്റാണ്ടി ന്റെ തുടക്കത്തില്‍ യാത്രയിലും മറ്റും അരയ്ക്കു മുകളില്‍ ഒരു അയഞ്ഞ വസ്ത്രമുപയോഗിച്ച് മൂടുക എന്ന പതി വ് നിലവില്‍ വന്നു. പില്‍ക്കാലത്തു് നായര്‍ സ്ത്രീകള്‍
മുണ്ടും നേരിയതും മിക്കപ്പോഴും ചുവന്ന ബ്ലൗസി നൊപ്പം ഉപയോഗിക്കുമായിരുന്നു. നേരിയത് ബ്ലൗസിനു മുകളിലൂടെ മാറു മറയ്ക്കാനാണ് ഉപയോ ഗിച്ചിരുന്നത്.
      അടിവസ്ത്രം എന്ന നിലയില്‍ നായര്‍ സ്ത്രീകള്‍ ധരിച്ചിരുന്ന വസ്ത്രമാണ് ഒന്നര. ഇത് അരവണ്ണം കുറച്ചു തോന്നിക്കുന്നതും സുന്ദരവുമായ വസ്ത്രമാണെന്ന് വിവരിക്കപ്പെട്ടിട്ടു ണ്ട്. നായര്‍ സ്ത്രീകള്‍ നാഗപട്ടത്താലി, ആഡ്യര്‍ എന്നിവ കഴുത്തിലും; തക്ക, തോട എന്ന ആഭരണങ്ങള്‍ ചെവിയിലും; മൂക്കുത്തിയും ധരിച്ചിരുന്നു. പച്ചകുത്തല്‍ ചരിത്രപരമായി വ്യാപകമല്ലായിരുന്നു. ഇരുപ താം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കൊല്ലത്തിനു തെക്കുള്ള നായര്‍ സ്ത്രീ കളില്‍ പച്ചകുത്തല്‍ പ്രചാരത്തിലുണ്ടായിരുന്ന തായി രേഖപ്പെടുത്ത പ്പെട്ടിട്ടുണ്ട്.

സമുദായ പരിഷ്കരണം

         കൂട്ടുകുടുംബവും മരുമക്കത്തായ സമ്പ്രദായവുമായി കഴിഞ്ഞുവന്ന നായന്‍മാര്‍ ഇന്നു മക്കത്തായവും കുടുംബഭാഗവും സ്വീകരിച്ച് കഴിഞ്ഞിരി ക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ ത്തന്നെ ഈ മാറ്റങ്ങളുടെ പ്രവണത കണ്ടുതുടങ്ങിയിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു ലഭിച്ച സൗ കര്യം ആദ്യം മുതല്‍ക്കേ നായന്മാരില്‍ ഒരു വിഭാഗം പ്രയോജനപ്പെടു ത്തി. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു കൈവന്ന പ്രചാരം അവരുടെ സാമൂ ഹ്യസ്വാധീനത്തിനു് നവജീവന്‍ നല്കി.
           1890-ല്‍ മലബാറില്‍ സംബന്ധം രജിസ്റ്റര്‍ ചെയ്യുന്നതിനും സംബന്ധവിവാഹത്തിലെ ഭാര്യാമക്കള്‍ക്കു സ്വത്തില്‍ അവകാശം നല്‍കു ന്നതിനുമുള്ള നായര്‍ വിവാഹബില്‍ മദിരാശി നിയമസഭയില്‍ അവതരി പ്പിക്കുകയുണ്ടായി. 1886-ല്‍ തിരുവനന്തപുരത്തു സ്ഥാപിതമായ 'മലയാ ളിസഭ' മരുമക്കത്തായം, വിവാഹബില്‍, ജന്മി-കുടിയാന്‍ പ്രശ്നം മുതലാ യവ ചര്‍ച്ചചെയ്യുകയും വിദ്യാഭ്യാസം സിദ്ധിച്ച യുവാക്കളില്‍ പുതിയൊരു ചിന്താഗതി വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. മലയാളിസഭ തുടങ്ങിവച്ച സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള യത്നങ്ങളില്‍ സി. കൃഷ്ണപിള്ളയും, സി.വി. രാമന്‍പിള്ളയും ഏര്‍പ്പെട്ടു.
സി വി രാമന്‍പിള്ള
'
സാമൂഹ്യപരിഷ്കര ണസംഘം' എന്ന പേരില്‍ 1899-ല്‍ രൂപവ ത്കരിക്കപ്പെട്ട ഒരു സംഘടന ഏതാനും വര്‍ഷം പ്രവര്‍ത്തിച്ചു. താലികെട്ടു കല്യാണം, നായര്‍ സമുദായ ത്തിലെ ഭിന്നവര്‍ഗങ്ങളുടെ ഏകീകര ണം, നമ്മുടെ വിവാഹക്രമം, നമ്മുടെ വസ്ത്രധാര ണം എന്നിങ്ങനെ പല ലഘുലേഖകളും ആ സം ഘത്തില്‍ നിന്നു പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പിന്നീട്
സി കൃഷ്ണപിള്ള
മുന്നോട്ടു കൊണ്ടുപോയത്
1903- ല്‍ സി. കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ രൂപീകൃതമായ 'തിരുവിതാംകൂര്‍ നായര്‍ സമാജ'മാണ്. തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിതമായിരുന്ന നായര്‍ സമാജ ങ്ങളെ ഏകോപിപ്പിച്ച് സാമൂഹ്യപരിഷ്കരണത്തില്‍ അവയെ വ്യാപൃതമാക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ഉദ്ദേശ്യം. 1904-ല്‍ നായര്‍ സമാജങ്ങളുടെ ഈ സമ്മേളനം നടന്നു. 1905-ല്‍ ഈ സംഘടന 'കേരളീയ നായര്‍ സമാജ'മായി രൂപാന്തരപ്പെട്ടു. സമുദായാ ചാരങ്ങള്‍ പരിഷ്കരിക്കുക, അവാന്തരജാതി വിഭാഗങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക എന്നിവയായിരുന്നു സംഘടന ശ്രദ്ധകേന്ദ്രീകരിച്ച വിഷയങ്ങള്‍. നായര്‍ സമുദായത്തിലെ ദായക്രമം, സ്വത്തവകാശം എന്നിവ വ്യവസ്ഥ പ്പെടുത്തുന്നതിനായി 1907-08 കാലയളവില്‍ തിരുവിതാംകൂര്‍ സര്‍ ക്കാര്‍ ഒരു കമ്മിറ്റിയെ നിയമിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1912-ല്‍ ഒന്നാം ആക്റ്റ് പാസ്സാക്കി. എന്നാല്‍ തറവാട്ടു സ്വത്ത് ഭാഗത്തി ന് അനുവാദം നല്‍കിയിരുന്നില്ല. സ്വാര്‍ജിതസ്വത്ത് പകുതി മക്കള്‍ക്കും പകുതി മരുമക്കള്‍ക്കും നല്കാന്‍ ബില്‍ അവതരിപ്പിക്കപ്പെട്ടു. താവഴി വിഭാ ഗത്തിനു സ്വത്തിന്റെ ഭാഗം വ്യവസ്ഥ ചെയ്യുന്ന പ്രസ്തുത ബില്‍ എതിര്‍പ്പു മൂലം പാസായില്ല. തുടര്‍ന്ന് 1921-22-ല്‍ ഒരു അനൌദ്യോഗിക ബില്‍ അവതരിപ്പിക്കപ്പെടുകയും പാസാവുകയും ചെയ്തു. ഇതില്‍ ആളോഹരി ഭാ ഗത്തിനു വ്യവസ്ഥയുണ്ടായിരുന്നു. 1912-ലെ ആക്ട് തറവാട്ടു കാരണവ രുടെ അധികാരം, വിവാഹം ഇവയില്‍ വ്യവസ്ഥകളും നിയന്ത്രണങ്ങളുമു ണ്ടാക്കി.
            1926-ലെ രണ്ടാം റഗുലേഷൻ അനുസരിച്ച് നായർ സ്ത്രീക്കു ബ്രാഹ്മണ-സാമന്ത ക്ഷത്രിയ സംബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്കും അച്ഛന്റെ സ്വയാർജിത സ്വത്തിൽ ഒരു ഭാഗത്തിന് അവകാശമുണ്ടായി രുന്നു. കൂട്ടുകുടുംബവ്യവസ്ഥയുടെ തകർച്ചയിലേക്കും മക്കത്തായം പ്രബലമാകുന്നതിലേക്കും ഇതു വഴിതെളിച്ചു. നായർ സ്ത്രീക്കു ഭർത്താവിന്റെ സ്വത്തിൽ അവകാശം ലഭിച്ചു. ബഹുഭാര്യാത്വവും ബഹുഭർത്തൃത്വവും നിയന്ത്രിക്കാനായി. 1920-ൽ കൊച്ചിയിൽവന്ന നായർ റഗുലേഷ നെത്തുടർന്ന്, നമ്പൂതിരി, നായർ ഭാര്യയ്ക്കും സന്തതികൾക്കും ചെലവിനു കൊടുക്കാൻ ബാധ്യസ്ഥനായി. 1937-ലും കൂടുതൽ പുരോഗമനപരമായ ഒരു നായർ ആക്റ്റ് കൊച്ചിയിൽ പ്രാബല്യത്തിൽ വന്നു. 1910-ൽ നടന്ന സമ്മേളനത്തിൽ നായർ സമുദായത്തിലെ വിവാഹ സമ്പ്രദായത്തിന് നിയമസാധുത്വം നല്കുക, മരുമക്കത്തായ സമ്പ്രദായം പരിഷ്കരിക്കുക എന്നീ കാര്യങ്ങൾ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടു. പ്രക്ഷോഭങ്ങളെ ത്തുടർന്ന് മരുമക്കത്തായ കുടുംബങ്ങൾക്ക് ആവശ്യമായ പരിഷ്കാരങ്ങളെ സംബന്ധിച്ച് ഒരു റിപ്പോർട്ടു തയ്യാറാക്കാൻ ദിവാൻ ബഹദൂർ എ. ഗോവിന്ദപ്പിള്ളയുടെ അധ്യക്ഷതയില്‍ ഒരു 'മരുമക്കത്തായ സമിതി'യെ ഗവണ്‍മെന്റു നിയോഗിച്ചു. നിലവിലിരിക്കുന്ന മരുമക്കത്തായ വിവാഹങ്ങ ള്‍ സമവായത്തിന്റെ അടിസ്ഥാനത്തില്‍ നടത്തപ്പെട്ടവയാണെന്നും, മല ബാറിലെ നിയമം അനുശാസിക്കുന്നതു പോലെ രജിസ്ട്രേഷന്റെ ആവശ്യം ഇല്ലെന്നും കമ്മിറ്റി അഭിപ്രായപ്പെടുക യുണ്ടായി. ഒരു നായര്‍ ഭര്‍ത്താ വിന്റെ സ്വയാര്‍ജിത സ്വത്തില്‍ പകുതി ഭാര്യയ്ക്കും, പകുതി തറവാട്ടിലേ ക്കും ലഭിക്കേണ്ടതാണെന്നും അവര്‍ നിര്‍ദേശിച്ചു.
           മരുമക്കത്തായക്കമ്മിറ്റിയുടെ ശിപാര്‍ശകളെ അടിസ്ഥാനമാക്കി 1911-ല്‍ ഗവണ്‍മെന്റുതന്നെ നിയമസഭയില്‍ ഒരു നായര്‍ ബില്‍ അവ തരിപ്പിച്ചു. പ്രസ്തുത ബില്‍ പൂര്‍ണരൂപത്തില്‍ നിയമസഭയില്‍ പാസാ യില്ല. ഭാഗവ്യവസ്ഥ പിന്‍വലിച്ചുകൊണ്ടുള്ള ഒരു റഗുലേഷനാണ് പാസാ യത്. 1913-ലെ നായര്‍ റഗുലേഷനിലെ പരിമിതികള്‍ 1920-ലെ പരി ഷ്കരണ ബില്ലിനു കാരണമായി. എന്നിരുന്നാലും പ്രസ്തുത ബില്‍ സമുദാ യത്തിലെ ഉത്പതിഷ്ണുക്കളെ തൃപ്തിപ്പെടുത്തിയില്ല.
           1914-ല്‍ മന്നത്ത് പത്മനാഭപിള്ളയുടെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരിയില്‍ 'നായര്‍ സമുദായ ഭൃത്യ ജനസംഘം' എന്ന പേരില്‍ ഒരു സംഘടന സ്ഥാപിതമായി. നായര്‍ ഉപജാതികളെ ഏകോപിപ്പിച്ച് 'നായര്‍ സമുദായ'മാക്കി മാറ്റാനും അവര്‍ക്ക് സാമൂഹിക-സാമ്പത്തിക അഭിവൃദ്ധിയുണ്ടാക്കാനുമാണ് ഈ സംഘം ഉദ്യമിച്ചതു്. സമുദായത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി പ്രവര്‍ത്തനമാരംഭിച്ചു. 1915-ല്‍ ഇതിന്റെ പേര് നായര്‍ സര്‍വീസ് സൊസൈറ്റി എന്നതാക്കി മാറ്റി. ആളോഹരിയും മക്കത്തായവും സംബന്ധിച്ചുള്ള പ്രചരണജോലികള്‍ അന്ന് സര്‍വീസ് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. 1923-ലെ ഇതു സംബന്ധിച്ച ബില്‍ നിയമസഭയില്‍ പാസാക്കിയെടുക്കുവാന്‍ എന്‍. എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ സാഹചര്യമൊരുക്കി. മൂന്നു ദശാബ്ദ ക്കാലത്തെ പ്രവര്‍ത്തനഫലമായി നായര്‍ സമുദായത്തില്‍ ആളോഹരി ഭാഗവും മക്കത്തായവും അംഗീകരിക്കപ്പെട്ടു. അനേക നൂറ്റാണ്ടുകാലമായി നിലനിന്ന സാമൂഹ്യാചാരങ്ങളില്‍ വമ്പിച്ച പരിവര്‍ത്തനമാണ് ഈ കാലയളവില്‍ നായര്‍ സമുദായത്തില്‍ സംഭവിച്ചത്. തിരണ്ടുകുളി, കെട്ടു കല്യാണം തുടങ്ങിയ ആചാരങ്ങള്‍ കാലക്രമേണ നിശ്ശേഷം നിര്‍ത്ത ലാക്കപ്പെട്ടു. മരിച്ചാല്‍ പതിനഞ്ചു ദിവസത്തെ പുലയും പതിനാറാം അടിയന്തിരവും എന്ന ആചാരത്തിലും മാറ്റങ്ങള്‍ കൊണ്ടുവന്നു. എന്‍.എസ്സ്.എസ്സ്. ആവിഷ്കരിച്ച 'കര്‍മ്മപദ്ധതി' എന്ന നവീകരിച്ച രീതിയിലൂടെ, പല സമുദായങ്ങള്‍ക്കും സമാനമായി ഉദകക്രിയയുടെ ചടങ്ങുകള്‍ പത്തും പതിനൊന്നും ദിവസങ്ങളായി ചുരുക്കി. എന്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനഫലമായി നായന്മാരുടെ ആചാര പരിഷ്കരണങ്ങള്‍ കേരളത്തിലെമ്പാടും ഒരേ വിധത്തില്‍ സാര്‍വത്രിക മായിത്തീര്‍ന്നു.



2 comments:

  1. വേറെ ചിത്രം ഒന്നു കിട്ടിയല്ലോ

    ReplyDelete
  2. This is the best quality article that I've read. 검증사이트

    ReplyDelete