1190
മിഥുനം
27 (31.10. 1914)
നു്
കൂടിയ നായര്‍ ഭൃത്യജനസംഘത്തി ന്റെ
പ്രത്യേകയോഗത്തില്‍ വച്ച്
സം ഘടനയുടെ പേരു് മാറ്റി നായര്‍
സ ര്‍വീസ് സൊസൈറ്റി എന്നാക്കാന്‍
തീരുമാനിച്ചു.
1100 മിഥുനം
17 നു്
ട്രാവന്‍കൂര്‍ ആക്ട് പ്രകാരം
സംഘ ടന രജിസ്റ്റര്‍ ചെയ്തു.
ആദ്യകാലവാര്‍ഷിക
വരിസംഖ്യ 12
രൂപ
ആയിരുന്നു.
ര ജിസ്റ്റര്‍
ചെയ്യുമ്പോള്‍ 26
മെമ്പര്‍മാര്‍ ആയിരുന്നു ഉണ്ടാ യിരുന്നത്.
ശ്രീ
എം എന്‍ നായര്‍ ആയിരുന്നു
ആദ്യത്തെ സെക്രട്ടറി.
അധികകാലം
കഴിയുന്നതിനു മുമ്പ് തന്നെ
വിവി ധ കരയോഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ശ്രീ എം എന്‍ നായര്‍
വരിസംഖ്യ 12
രൂപ
ആയിരുന്നു.
ര ജിസ്റ്റര്‍
ചെയ്യുമ്പോള്‍ 26
മെമ്പര്‍മാര്‍ ആയിരുന്നു ഉണ്ടാ യിരുന്നത്.
ശ്രീ
എം എന്‍ നായര്‍ ആയിരുന്നു
ആദ്യത്തെ സെക്രട്ടറി.
അധികകാലം
കഴിയുന്നതിനു മുമ്പ് തന്നെ
വിവി ധ കരയോഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ശ്രീ എം എന്‍ നായര്‍
ആദ്യകരയോഗം.
മാവേലിക്കരതാലൂക്കിലെ
പന്തളത്തുള്ള തട്ടാ കരയോഗമാ യിരുന്നു ആദ്യമായി
രജിസ്റ്റര്‍ ചെ യ്ത കരയോഗം.
എന്‍
എസ് എസി ന്റെ തറക്കല്ല് എന്നു
പറയുന്നത് കരയോഗങ്ങളാണു്.
എന്‍
എസ് എസ് എന്ന വടവൃക്ഷത്തിന്റെ
വേരുകളാണു് കരയോഗങ്ങള്‍. എന്‍
എസ് എസിനു് സംഘടനാതലത്തില്‍
ത്രിതല സംവിധാനമാണുള്ളത്.
കര യോരം,
താലൂക്ക്
യൂണിയന്‍,
പ്രതിനിധി
സഭ എന്നിവയാണവ.
വനിതാ
സമാജങ്ങളും,
ബാലസമാജങ്ങളും
ഓരോ യൂണിറ്റിലും പ്രവര്‍ത്തിക്കുന്നു.
മന്നത്തിനും
കേളപ്പനും പുറമെ താഴെ പറ യുന്ന
12 പേര്‍
നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ
സ്ഥാപകനേതാക്കള്‍ ആയിരുന്നു.
കോണ്ടൂര്‍ കൃഷ്ണപിള്ള.
കോണ്ടൂര്‍
കൃഷ്ണപിള്ള നായര്‍ സര്‍വ്വീസ്
സൊസൈറ്റിയുടെ സ്ഥാപകനേതാക്കളില്‍
പ്രധാനി ആയിരുന്നു.
അദ്ദേഹം
ജനറല്‍ സെക്രട്ടറി എന്ന
നിലയില്‍ സ്തുത്യര്‍ഹമായ
സേവ നം അനുഷ്ഠിച്ചു.
ഒരു
വക്കീലും,
എഴുത്തുകാരനും,
പ്രാസംഗിക നുമായിരുന്നു അദ്ദേഹം.
കൊറ്റനാട്ടില്‍
പത്മനാഭപിള്ള.
കൊറ്റനാട്ടില്‍
പത്മനാഭപിള്ള 1879
ല്‍
ജനിച്ചു.
വളരെ
കു റച്ചു കാലം ജനറല്‍ സെക്രട്ടറി
എന്ന നിലയില്‍ പ്രവര്‍ത്തി ച്ചു.
അദ്ദേഹം
ഒരു എഴുത്തുകാരനായിരുന്നു.
1939 ല്‍
അ ദ്ദേഹം മരിച്ചു.
വളരെ
പെട്ടന്നുതന്നെ എല്ലാവരുടെയും
സ്നേ ഹാദരങ്ങള്‍ പിടിച്ചുപറ്റി
.
.
നാഗവള്ളി
കൊച്ചുകുഞ്ഞ് കുറുപ്പ്.
നാഗവള്ളി
കൊച്ചുകുഞ്ഞ് കുറുപ്പ് 1879
ല്‍
ജനിച്ചു.
അദ്ദേ ഹം
ശ്രീമൂലം പ്രജാസഭയിലെ ഒരു
മെമ്പറും ദേശീയപ്ര സ്ഥാനത്തിലെ ഒരു സജീവ പ്രവര്‍ത്തകനുമായിരുന്നു.
ഫ ണ്ട്
സ്വരൂപിക്കുന്നതിനു്
മുന്നിട്ടുനിന്നു പ്രവര്‍ത്തിച്ചു.
പൊതുവാടത്ത്
പത്മനാഭപിള്ള.
പൊതുവാദത്ത്
പത്മനാഭപിള്ള ചങ്ങനാശേരി
മുനിസിപ്പല്‍ ടൗണിലെ ഒരു
മെമ്പറും സജീവപൊതുപ്രവര്‍ത്തകനുമായി രുന്നു.
സര്‍വീസ്
മാസികയുടെ മാനേജരായും
സേവനമനു ഷ്ഠിച്ചു
വാല്‍പറമ്പില്‍
വേലായുധന്‍ പിള്ള.
വാല്‍പറമ്പില്‍ വേലായുധന്‍ പിള്ള 1878 ല്‍ ജനിച്ചു. പെ രുന്ന എന്‍ എസ് എസ് സ്കൂളിനോട് ചേര്‍ന്നുള്ള ഹോസ്റ്റല്‍ ഇദ്ദേഹത്തിന്റെ സംഭാവനയാണു്.
തളിയില്‍
മാധവന്‍പിള്ള.
തളിയില്‍ മാധവന്‍പിള്ള 1876 ല്‍ ജനിച്ചു. അദ്ദേഹം ഒരു വക്കീലും ആത്മീയ സാംസ്കാരിക നേതാവും പഞ്ചായത്ത് കോര്‍ട്ട് ജഡ്ജിയും സ്വാതന്ത്ര്യസമര സേന്നിയുമായിരുന്നു. ശ്രീമൂലം പ്രജാസഭയിലെ ഒരംഗവുമായിരുന്നു.
തളിയില്‍ മാധവന്‍പിള്ള 1876 ല്‍ ജനിച്ചു. അദ്ദേഹം ഒരു വക്കീലും ആത്മീയ സാംസ്കാരിക നേതാവും പഞ്ചായത്ത് കോര്‍ട്ട് ജഡ്ജിയും സ്വാതന്ത്ര്യസമര സേന്നിയുമായിരുന്നു. ശ്രീമൂലം പ്രജാസഭയിലെ ഒരംഗവുമായിരുന്നു.
പടിഞ്ഞാറെ
നെന്‍മേലി കൃഷ്ണപിള്ള.
പടിഞ്ഞാറെ
നെന്‍മേലി കൃഷ്ണപിള്ള 1881
ല്‍
ജനിച്ചു.
സ്വാര്‍ത്ഥതയില്ലാത്ത സാമൂഹിക
പ്രവര്‍ത്തകനായിരുന്നു.
തന്റെ
അന്ത്യശ്വാസം വരെ നായര്‍ക്കുവേണ്ടി
പ്രവര്‍ത്തിച്ചു.
പെരുന്ന
യിലെ എന്‍ എസ് എസ് സ്കൂള്‍
ഉണ്ടാക്കാന്‍ പരി ശ്രമിച്ചു.
എലിക്കുഴ
കേശവപിള്ള.
എലിക്കുഴ
കേശവപിള്ള മന്നത്തിനോട്
ചേര്‍ന്നുനിന്നു കൊണ്ട്
നായര്‍ സമുദായത്തെ ഉയര്‍ത്താന്‍
പരിശ്രമിച്ചു.
അദ്ദേഹം
ഒരു തഹസില്‍ദാര്‍ ആയിരുന്നു.
അദ്ദേഹത്തിന്റെ
ഔദ്യോഗികപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം
തന്നെ നായര്‍ സമു ദായത്തിന്റെ
ഉന്നതിക്കായും പ്രയത്നിച്ചു.
പനങ്ങോട്ട്
കേശവപ്പണിക്കര്‍.
പാനങ്ങോട്ട്
കേശവപണിക്കര്‍ 1889
ല്‍
ജനിച്ചു.
അദ്ദേഹം
എന്‍ എസ് എസ് ട്രഷറര്‍ ആയി
വളരെക്കാലം സേവനമ നുഷ്ഠിച്ചു.
കെട്ടുകല്ല്യാണം
തുടങ്ങിയ അന്ധവിശ്വാസങ്ങ ള്‍ക്കെതിരെ
പോരാടി.
സാംസ്കാരിക
പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കി.
കാക്കനാട്ട് നാരായണപണിക്കര്‍.
നൈനാടത്ത്
ത്രിവിക്രമ കൈമള്‍
പനക്കാട്ട്
പരമേശ്വരക്കുറുപ്പ്.
ചരിത്രം - ഒരു ലഘുവിവരണം.
എന്‍.എസ്.എസ്. സ്ഥാപകന്‍
മന്നത്ത് പത്മനാഭപ്പിള്ള
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തോ ടെ, അതുവരേയ്ക്കും കേരളത്തിലെ ഒരു പ്രബലശക്തിയായിരുന്ന നായര്‍ സമുദായം സാമൂഹികമായി പിന്തള്ളപ്പെട്ടിരുന്ന, സാമ്പത്തികമായി അങ്ങേയറ്റം അധഃപതിച്ചിരുന്ന ഒരു വിഭാഗമായി മാറിയിരുന്നു.കേരളത്തിലെ പടയാളി വിഭാഗവും ഒട്ടു മിക്ക രാജ/നാടുവാഴികളും നായന്മാര്‍ ആയിരുന്നു.എങ്കിലും നമ്പൂതിരിമാര്‍ നായന്മാരെ ക്ഷത്രിയരായി അന്ഗികരിക്കാന്‍ വിസമ്മതിച്ചിരുന്നു, മലയാളശൂദ്രര്‍ എന്നു് വിശേഷിക്കപെട്ടു, പക്ഷേ പല ഉപജാതികളായി വിഭജിക്കപ്പെട്ടിരുന്ന ഒരു സമുദായമായിരുന്നു അത്. ഇത്തരം ഭിന്നിപ്പുകള്‍ക്കു പുറമേ, കാലഹരണപ്പെട്ട പല അനാചാരങ്ങളേയും മുറുകെപ്പിടിച്ചിരുന്നതായിരുന്നു ഈ അധഃപതനത്തിനു കാരണം. എന്നാല്‍ അവരുടെ ഏറ്റവും നിര്‍ണ്ണായകമായ പ്രശ്നം അന്നു നിലനിന്നിരുന്ന മരുമക്കത്തായവും അതുവഴിയുണ്ടായിരുന്ന പെണ്‍വഴിയ്ക്കുള്ള പിന്‍തുടര്‍ച്ചാക്രമവും ആയിരുന്നു. കുടുംബജീവിതത്തിന്റെ സ്വൈരം നശിപ്പിക്കുക മാത്രമല്ല,കുടുംബാംഗങ്ങൾ തമ്മിൽ ഏറെക്കാലം നീണ്ടു നിന്നിരുന്ന സ്വത്തുതര്‍ക്കങ്ങളും അവയെ സംബന്ധിച്ച വ്യവഹാരങ്ങള്‍ക്കു വേണ്ടി വന്നിരുന്ന ധൂര്‍ത്തമായ സാമ്പത്തികച്ചെലവുകളും ആ സമുദായത്തിന്റെ ദുരവസ്ഥയെ പാരമ്യത്തില്‍ എത്തിച്ചിരുന്നു. പ്രഭാവമുള്ള ഒരു വ്യക്തിയ്ക്കോ സുശക്തമായ ഒരു സംഘടനക്കോ മാത്രമേ ഇനി ഈ സമുദായത്തെ രക്ഷിക്കാന്‍ കഴിയൂ എന്ന നിലവരെ സാഹചര്യങ്ങള്‍ എത്തിച്ചേര്‍ന്നു.
ഇത്തരം ഒരു സാഹചര്യത്തിലാണ് നായര്‍ സമുദായത്തില്‍ ജനിച്ച സന്യാസിയും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന ചട്ടമ്പി സ്വാമികള്‍ സ്വസമുദായത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതു്. നായന്മാരുടെ സാമൂഹികാവബോധത്തെ ഉത്തേജിപ്പിച്ചുകൊണ്ടു് സ്വന്തം സമുദായത്തിലെ അനാചാരങ്ങളെക്കുറിച്ചു് അവരെ ബോധവല്‍ക്കരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ജാതിക്കിടയിലെ ഉള്‍ജാതിപ്പിരിവുകള്‍, ദമ്പതികളുടെ ഇഷ്ടങ്ങള്‍ക്കു പ്രസക്തിയില്ലാതെ കാരണവന്മാര്‍ തീരുമാനിക്കുന്ന പുടവ കൊട, താലികെട്ടുകല്യാണം, തിരണ്ടുകുളിക്കല്യാണം മുതലായ ദുരാചാരങ്ങളെ അദ്ദേഹം അപലപിച്ചു.
ഇത്തരം ഉദ്ഘോഷണങ്ങളുടെ ആദ്യപ്രതിഫലനങ്ങളായിരുന്നു 1886-ല്‍ ഉണ്ടായ മലയാളി സഭയും 1905-ല്‍ പ്രവര്‍ത്തനമാരംഭിച്ച കേരളീയ നായര്‍ സമാജവും. സി. കൃഷ്ണപിള്ളയായിരുന്നു കേരളീയനായര്‍ സമാജത്തിന്റെ ആദ്യസെക്രട്ടറി. സമുദായപരിഷ്കരണത്തിനു വേണ്ട ചില നയരേഖകള്‍ രൂപപ്പെടുത്തുകയും ഏതാനും വാര്‍ഷികയോഗങ്ങള്‍ പല പ്രദേശങ്ങളിലായി നടത്തുകയും ചെയ്തുവെങ്കിലും, അതിലപ്പുറം നായന്മാരുടെ നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി ക്രിയാത്മകമായ ഒന്നും ഈ സംഘടന ചെയ്യുന്നില്ലെന്ന അഭിപ്രായം വ്യാപകമായി.
ഇതിനെത്തുടര്‍ന്നു് 1090 തുലാം 15നു് (1914 ഒക്ടോബര്‍ 31) പതിനാലു യുവാക്കന്മാര്‍ ചങ്ങനാശ്ശേരിയില്‍ ഒത്തുകൂടി. മന്നത്തു പത്മനാഭന്റെനേതൃത്വത്തില്‍ ഈ യോഗം രൂപീകരിച്ച സംഘടനയാണു് നായര്‍ സമുദായ ഭൃത്യജനസംഘം. പൂനെയില്‍ അക്കാലത്തു് ഗോപാലകൃഷ്ണ ഗോഖലെസ്ഥാപിച്ചിരുന്ന 'സര്‍വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി' എന്ന സംഘടനയുടെ അതേ ചുവടു പിടിച്ചായിരുന്നു ഈ സംഘടനയുടേയും രൂപീകരണം. ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്സ്മാന്‍ സ്കൂളിലെ അദ്ധ്യാപകനായിരുന്ന കെ. കേളപ്പന്‍ അതിന്റെ ആദ്യത്തെ പ്രസിഡണ്ടും മന്നത്തു പത്മനാഭന്‍ സെക്രട്ടറിയുമായി സ്ഥാനമേറ്റു. പനങ്ങോട്ട് കേശവപ്പണിക്കര്‍, നൈനാടത്ത് ത്രിവിക്രമ കൈമള്‍, കാക്കനാട്ട് നാരായണപ്പണിക്കര്‍, പനയ്ക്കാട്ട് പരമേശ്വരക്കുറുപ്പ്, നാഗവള്ളില്‍ കൊച്ചുകുഞ്ഞുകുറുപ്പ്, പടിഞ്ഞാറേ നെന്മേലില്‍ കൃഷ്ണപ്പിള്ള, കൊറ്റനാട്ടില്‍ പത്മനാഭപ്പിള്ള, പള്ളിപ്പുറം വി. നാരായണപ്പിള്ള, പൊതുവടത്ത് പത്മനാഭപ്പിള്ള, വാല്‍പ്പറമ്പില്‍ വേലായുധന്‍ പിള്ള, കൊണ്ടൂര്‍ കൃഷ്ണപ്പിള്ള, തളിയില്‍ മാധവന്‍ പിള്ള എന്നിവരായിരുന്നു സൊസൈറ്റിയുടെ സ്ഥാപനത്തില്‍ പങ്കുവഹിച്ച മറ്റു വ്യക്തികള്‍.
മിശ്രഭോജനപ്രസ്ഥാനം
അതികം താമസമില്ലാതെ, നായര്‍ സര്‍വ്വീസ് സൊസൈറ്റി അതിശക്തമായൊരു സംഘടനയായി മാറി. നായര്‍ സമുദായത്തിന്റെ അകത്തുള്ള അനാചാരങ്ങൾ ഇല്ലാതാക്കുന്നതിനോടൊപ്പം തന്നെ അവര്‍ കൂടി ഭാഗമായ മറ്റു സാമൂഹ്യദുരാചാരങ്ങള്‍ കൂടി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സംഘടന ശ്രമം തുടങ്ങി. അയിത്തം ഇല്ലാതാക്കുക എന്നതായിരുന്നു ഇതില്‍ പ്രധാനം. മന്നത്തു പത്മനാഭനും സംഘവും 1920-21 കാലത്തു് ചങ്ങനാശ്ശേരിയിൽ വെച്ചു് സംഘടിതമായ മിശ്രഭോജനം എന്നൊരു പുതിയ പദ്ധതി തുടങ്ങിവെച്ചു. ഏതാനും വര്‍ഷങ്ങള്‍ ഇതു് സൊസൈറ്റിയുടെ ഒരു നയപരിപാടിയായി തുടര്‍ന്നുപോന്നു.പിടിയരി
നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഏറ്റവും അടിസ്ഥാനമായ ഘടകം അതാതു പ്രദേശങ്ങളില്‍ നായര്‍കുടുംബങ്ങള്‍ ഒരുമിച്ചുചേര്‍ന്ന കരയോഗങ്ങള്‍ ആയിരുന്നു. ഇവയുടെ നടത്തിപ്പിനാവശ്യമായിരുന്ന സാമ്പത്തികസഹായം അതാതു കരയോഗങ്ങള്‍ തന്നെ കണ്ടെത്തേണ്ടതുണ്ടായിരുന്നു. പക്ഷേ, സാമ്പത്തികമായി പല തട്ടുകളില്‍ കഴിഞ്ഞിരുന്ന സമുദായാംഗങ്ങളില്‍ എല്ലാവര്‍ക്കും ഒരേ പോലെ ഇത്തരം ചെലവുകളുടെ പങ്കു വഹിക്കാന്‍ കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തില്‍ എന്‍.എസ്.എസ്. ആവിഷ്കരിച്ച ഒരു പദ്ധതിയായിരുന്നു 'പിടിയരിപ്പിരിവു്'. ഓരോ വീട്ടുകാരും അവര്‍ ചോറുണ്ടാക്കാന്‍ അരി അടുപ്പത്തിടുമ്പോള്‍ അതില്‍ നിന്നും ഒരു പിടി അരി എടുത്തു് ഒരു മുളങ്കമ്പിലോ പാത്രത്തിലോ നീക്കിവെക്കുകയും മാസാവസാനം ആ സമ്പാദ്യം കരയോഗസമ്മേളനത്തിലേക്കു ദാനം ചെയ്യുകയും ചെയ്യുക എന്നതായിരുന്നു ഇതിലെ വ്യവസ്ഥ. ഇങ്ങനെ കിട്ടുന്ന വരുമാനത്തില്‍ നിന്നും ഒരംശം തീരെ ദരിദ്രരായിരുന്ന കുടുംബാംഗങ്ങള്‍ക്കു വീതം വെച്ചു കൊടുക്കുകയും പതിവായിരുന്നു.സ്വത്തവകാശനിയമം
നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഏറ്റവും വലിയ കര്‍മ്മപദ്ധതികളിലൊന്നു് സര്‍ക്കാര്‍ അംഗീകാരമുള്ള മരുമക്കത്തായനിയമം മാറ്റിയെഴുതുക എന്നതായിരുന്നു. സൊസൈറ്റിയുടെ രൂപീകരണത്തിനു തൊട്ടുമുമ്പ്, 1912-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ആദ്യത്തെ നായര്‍ ആക്റ്റ് പാസ്സാക്കിയിരുന്നു. നായര്‍ കുടുംബങ്ങളിലെ തറവാട്ടുസ്വത്തുക്കള്‍ താവഴിയായും പുരുഷസന്തതികളുടെ സ്വയാര്‍ജ്ജിതസ്വത്തുക്കള്‍ മക്കള്‍ക്കും മരുമക്കള്‍ക്കും പപ്പാതിയായും ഭാഗം വെക്കണമെന്നു് ഈ ആക്റ്റ് നിഷ്കര്‍ഷിച്ചു.എന്നാല്‍, എന്‍.എസ്.എസ്സിലെ പുരോഗമനേച്ഛുക്കളെ ഒന്നാം നായര്‍ ആക്റ്റ് പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തിയിരുന്നില്ല. അവരുടെ സമ്മര്‍ദ്ദഫലമായി 1925-ല്‍ തിരുവിതാംകൂറില്‍ രണ്ടാം നായര്‍ ആക്റ്റ് നടപ്പിലായി. പുതിയ ചട്ടപ്രകാരം, അനന്തരവന്മാര്‍ക്കു് അമ്മാവന്റെ സ്വത്തില്‍ തീര്‍ത്തും ഭാഗാവകാശം ഇല്ലാതായി. അതോടൊപ്പം തന്നെ, നായര്‍ സമുദായത്തില്‍ ബഹുഭാര്യാത്വവും ബഹുഭര്‍ത്തൃത്വവും പരിപൂര്‍ണ്ണമായും നിയമവിരുദ്ധമാക്കി.
പില്‍ക്കാലത്തു് ഈഴവര്‍ക്കും തിരുവിതാംകൂര്‍ നാഞ്ചിനാട്ടുവെള്ളാളര്‍ക്കും സമാനമായ സ്വത്തവകാശനിയമങ്ങള്‍ ആവിഷ്കരിക്കുന്നതിനു് നായര്‍ സ്വത്തവകാശനിയമം മാതൃകയായി.
സംഘടന
മൂന്നു തലങ്ങളില്‍ അധികാരവികേന്ദ്രീകരണം വിതരണം ചെയ്തിട്ടുള്ള സംഘടനയാണു് നായര്‍ സര്‍വ്വീസ് സൊസൈറ്റി. ഏറ്റവും താഴേത്തട്ടില്‍ കരയോഗവും അതിനു മുകളിലായി താലൂക്ക് യൂണിയനുകളും ഏറ്റവും മുകളില്‍ ആസ്ഥാനവും.കരയോഗം
ഒരു പ്രദേശത്തെ നായര്‍ കുടുംബങ്ങള്‍ ചേര്‍ന്ന് കരയോഗം രൂപീകരിച്ച് എന്‍. എസ്. എസ്സില്‍ രജിസ്റ്റര്‍ ചെയ്യുന്നു. 18 വയസ്സിനുമേല്‍ പ്രായമുള്ള നായര്‍ സമുദായാംഗങ്ങള്‍ക്ക് കരയോഗത്തില്‍ അംഗമായി ചേരാം. ഈ കരയോഗാംഗങ്ങളുടെ സഭ ആണ് കരയോഗം അഥവാ പൊതുയോഗം. അംഗത്വം നേടുന്നതിനു നിശ്ചിത ഫോറത്തിലോ എഴുതിയോ അപേക്ഷ നല്‍കണം.കരയോഗ അംഗങ്ങള്‍ചേര്‍ന്ന് മൂന്നു വര്‍ഷത്തേക്ക് ഒരു ഭരണസമിതിയെ തിരഞ്ഞെടുക്കുന്നു. ഈ ഭരണസമിതിയില്‍ നിന്ന് കരയോഗം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഖജാന്‍ജി എന്നിവരെ പൊതുയോഗം തിരഞ്ഞെടുക്കുന്നു. കൂടാതെ താലൂക്ക് യൂണിയനിലേക്ക് രണ്ടു പ്രതിനിധികളേയും, ഇലക്ട്രോളര്‍ മെമ്പര്‍ ആയി ഒരാളെയും തിരഞ്ഞെടുക്കുന്നു. കരയോഗത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നത് കരയോഗം ഭരണസമിതിയാണ്. പ്രവര്‍ത്തന പരിധി, മറ്റുകാര്യങ്ങള്‍ എന്നിവയെ പറ്റി അംഗീകരിക്കപ്പെട്ട നിയമാവലി ഉണ്ടായിരിക്കും.
സ്ഥാപനങ്ങൾ
കേരളത്തിലെ വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും നായര്‍ സര്‍വീസ് സൊസൈറ്റിക്ക് തനതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സൊസൈറ്റിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും തന്നെ ഇതിന് നല്ല ഉദാഹരണം.വിദ്യാഭ്യാസ സ്ഥാപനങ്ങൾ (കോളേജ് മാത്രം)
- വേലുത്തമ്പി
മെമ്മോറിയൽ എൻ.എസ്.എസ്.
കോളേജ്, നെയ്യാറ്റിൻകര
- മഹാറാണി സേതു
പാര്‍വതീഭായി എന്‍.എസ്.എസ്.
വിമന്‍സ് കോളേജ്,
തിരുവനന്തപുരം
- മഹാത്മാഗാന്ധി
കോളേജ്, തിരുവനന്തപുരം
- എന്‍.എസ്.എസ്.
കോളേജ്, നിലമേല്‍
- എന്‍.എസ്.എസ്.
കോളേജ്, പന്തളം
- എന്‍.എസ്.എസ്.
ട്രെയിനിങ് കോളേജ്,
പന്തളം
- എന്‍.എസ്.എസ്.
പോളിടെക്നിക്
കോളേജ്, പന്തളം
- എന്‍.എസ്.എസ്.
കോളേജ്, ചേര്‍ത്തല
- മന്നം മെമ്മോറിയല്‍
എന്‍.എസ്.എസ്.
കോളേജ്, ചേര്‍ത്തല
- എന്‍.എസ്.എസ്.
ഹോമിയോ മെഡിക്കല്‍
കോളേജ്, കുറിച്ചി,
ചങ്ങനാശ്ശേരി
- എന്‍.എസ്.എസ്.
ഹിന്ദു കോളേജ്,
ചങ്ങനാശ്ശേരി
- ശ്രീ വിദ്യാധിരാജ
എന്‍.എസ്.എസ്.
കോളേജ്, വാഴൂര്‍,
ചങ്ങനാശ്ശേരി
- എന്‍.എസ്.എസ്.
കോളേജ്, രാജകുമാരി
- എന്‍.എസ്.എസ്.
ട്രെയിനിങ് കോളേജ്,
ചങ്ങനാശ്ശേരി
- എന്‍.എസ്.എസ്.
കോളേജ് ഓഫ് എഞ്ചിനിയീറിങ്,
പാലക്കാട്
- ശ്രീ വ്യാസ
എന്‍.എസ്.എസ്.
കോളേജ്, വടക്കാഞ്ചേരി
- എന്‍.എസ്.എസ്.
കോളേജ്, ഒറ്റപ്പാലം
- എന്‍.എസ്.എസ്.
കോളേജ്, നെന്മാറ
- എന്‍.എസ്.എസ്.
കോളേജ്, മഞ്ചേരി
- എന്‍.എസ്.എസ്.
ട്രെയിനിങ് കോളേജ്,
ഒറ്റപ്പാലം
- പഴശ്ശിരാജ
എന്‍.എസ്.എസ്.
കോളേജ്, മട്ടന്നൂർ
- ശ്രീ അയ്യപ്പ
വിമന്‍സ് കോളേജ്, നാഗകോവില്‍
- എന്‍.എസ്.എസ്.
കോളേജ് ഫോര്‍ വിമന്‍,
തൃപ്പൂണിത്തുറ
- എന്‍.എസ്.എസ്.
കോളേജ് ഫോര്‍ വിമന്‍,
പെരുന്താന്നി,
തിരുവനന്തപുരം
- മന്നം മെമ്മോറിയല്‍
എന്‍.എസ്.എസ്.
കോളേജ്, കൊട്ടിയം
- എന്‍.എസ്.എസ്.
ആയുര്‍വേദ കോളേജ്,
പന്തളം
ആശുപത്രികൾ
നായര്‍ സര്‍വീസ് സൊസൈറ്റിക്ക് കീഴിലുള്ള ആശുപത്രികള്‍ താഴെ പറയുന്നവയാണ്.- എന്‍.എസ്.എസ്.
മെഡിക്കല്‍ മിഷന്‍
ആശുപത്രി, പെരുന്ന
- എന്‍.എസ്.എസ്.
മെഡിക്ല്‍ൽ മിഷന്‍
ആശുപത്രി, പന്തളം
- എന്‍.എസ്.എസ്.
ജനറല്‍ നഴ്സിങ്
സ്കൂള്‍, പന്തളം
- എന്‍.എസ്.എസ്.
ഹെല്‍ത്ത് വര്‍ക്കേഴ്സ്
നഴ്സിങ് സ്കൂള്‍, പന്തളം
- എന്‍.എസ്.എസ്.
മെഡിക്കല്‍ മിഷന്‍
ആശുപത്രി, ഓച്ചിറ
- മന്നം മെമ്മോറിയല്‍
എന്‍.എസ്.എസ്.
മെഡിക്കല്‍ മിഷന്‍
ആശുപത്രി, കറുകച്ചാല്‍
- എന്‍.എസ്.എസ്.
മെഡിക്കല്‍ മിഷന്‍
ആശുപത്രി, കുമ്മന്നൂര്‍
- കെ.എം.എന്‍.എസ്.എസ്.
ആയുര്‍വേദ ആശുപത്രി,
വള്ളംകുളം
- മന്നം മെമ്മോറിയല്‍
ഫ്രീ മെഡിക്കല്‍ എയ്ഡ്
സെന്റര്‍, ശബരിമല
- എന്‍.എസ്.എസ്.
ആയുര്‍വേദ ആശുപത്രി,
ആറന്മുള
- എന്‍.എസ്.എസ്.
ആയുര്‍വേദ മെഡിക്കല്‍
കോളേജ് ആശുപത്രി, പന്തളം
കരയോഗങ്ങളും മറ്റു സംഘടനകളും
എന്‍.എസ്.എസിന്റെ കീഴില്‍ 5,182 കരയോഗങ്ങളും (2009-ഇല്‍ 5,138) 4,232 വനിതാ സമാജങ്ങളും (2009-ഇല്‍ 4,100) 2,466 ബാലസമാജങ്ങളും പ്രവര്‍ത്തിക്കുന്നു.| ക്രമ സം ഖ്യ | താലൂക്ക് യൂണിയന്‍ | കരയോ ഗങ്ങള്‍ (2006) |
കെട്ടി ടങ്ങള്‍ |
അംഗീ കൃത വിദ്യാ ഭ്യാസ കേന്ദ്ര ങ്ങള്‍ |
അണ്‍ എയ്ഡഡ് സ്കൂളുകള്‍ | ക്ഷേത്ര ങ്ങള്‍ |
വനിതാ സമാജ ങ്ങള്‍ |
ബാലസ മാജങ്ങള്‍ |
|---|---|---|---|---|---|---|---|---|
| 1 | നെയ്യാറ്റിൻകര | 178 | 94 | 1 | 5 | 13 | 142 | |
| നെടുമങ്ങാട് | 182 | 82 | 0 | 6 | 2 | 136 | 96 | |
| 3 | തിരുവനന്തപുരം | 158 | 123 | 0 | 28 | 29 | 122 | 83 |
| 4 | ചിറയന്‍കീഴ് | 138 | 67 | 1 | 1 | 14 | 75 | 36 |
| 5 | ചാത്തന്നൂര്‍ | 73 | 56 | 2 | 0 | 21 | 68 | 46 |
| 6 | കൊല്ലം | 133 | 115 | 3 | 7 | 22 | 122 | 77 |
| 7 | ചടയമംഗലം | 101 | 59 | 2 | 7 | 6 | 78 | 52 |
| 8 | പത്തനാപുരം | 133 | 93 | 3 | 8 | 20 | 117 | 72 |
| 9 | കൊട്ടാരക്കര | 139 | 99 | 14 | 10 | 34 | 95 | 67 |
| 10 | കരുനാഗപ്പള്ളി | 131 | 118 | 4 | 4 | 18 | 121 | 72 |
| 11 | കുന്നത്തൂര്‍ | 105 | 85 | 1 | 0 | 5 | 94 | 71 |
| 12 | അടൂര്‍ | 91 | 75 | 2 | 1 | 14 | 84 | 63 |
| 13 | പന്തളം | 75 | 64 | 3 | 6 | 14 | 69 | 34 |
| 14 | പത്തനംതിട്ട | 108 | 87 | 0 | 5 | 8 | 85 | 28 |
| 15 | റാന്നി | 47 | 39 | 1 | 0 | 7 | 45 | 18 |
| 16 | മല്ലപ്പള്ളി | 49 | 42 | 2 | 1 | 4 | 46 | 35 |
| 17 | തിരുവല്ല | 85 | 72 | 5 | 3 | 37 | 70 | 27 |
| 18 | ചെങ്ങന്നൂര്‍ | 105 | 103 | 6 | 8 | 37 | 94 | 34 |
| 19 | മാവേലിക്കര | 93 | 77 | 7 | 1 | 19 | 80 | 47 |
| 20 | കാർത്തികപ്പള്ളി | 90 | 80 | 8 | 2 | 13 | 85 | 55 |
| 21 | അമ്പലപ്പുഴ | 48 | 39 | 2 | 1 | 9 | 45 | 25 |
| 22 | ചേർത്തല | 71 | 68 | 5 | 9 | 30 | 70 | 36 |
| 23 | കുട്ടനാട് | 71 | 62 | 5 | 3 | 20 | 70 | 39 |
| 24 | ചങ്ങനാശ്ശേരി | 66 | 58 | 1 | 3 | 18 | 62 | 62 |
| 25 | കോട്ടയം | 132 | 123 | 8 | 25 | 30 | 123 | 72 |
| 26 | വൈക്കം | 95 | 81 | 1 | 4 | 20 | 93 | 71 |
| 27 | മീനച്ചില്‍ | 104 | 95 | 5 | 4 | 46 | 78 | 48 |
| 28 | പൊന്‍കുന്നം | 95 | 37 | 4 | 2 | 8 | 41 | 30 |
| 29 | ഹൈറേഞ്ച് | 79 | 54 | 1 | 1 | 3 | 70 | 54 |
| 30 | തൊടുപുഴ | 35 | 31 | 1 | 3 | 10 | 34 | 32 |
| 31 | കോതമംഗലം | 34 | 20 | 0 | 0 | 1 | 29 | 29 |
| 32 | മൂവാറ്റുപുഴ | 59 | 44 | 0 | 7 | 9 | 54 | 41 |
| 33 | കുന്നത്ത്‌നാട് | 93 | 69 | 3 | 4 | 22 | 80 | 60 |
| 34 | കണയന്നൂര്‍ | 69 | 58 | 0 | 4 | 19 | 59 | 34 |
| 35 | ആലുവ | 66 | 50 | 0 | 0 | 4 | 57 | 43 |
| 36 | നോര്‍ത്ത് പറവൂര്‍ | 52 | 40 | 0 | 7 | 9 | 40 | 17 |
| 37 | കൊടുങ്ങല്ലൂര്‍ | 26 | 20 | 0 | 0 | 0 | 24 | 19 |
| 38 | മുകുന്ദപുരം | 134 | 93 | 12 | 18 | 17 | 110 | 45 |
| 39 | ചാവക്കാട് | 48 | 12 | 1 | 0 | 0 | 33 | 12 |
| 40 | തൃശ്ശൂര്‍ | 122 | 61 | 0 | 0 | 6 | 82 | 41 |
| 41 | തലപ്പള്ളി | 131 | 43 | 0 | 5 | 1 | 52 | 29 |
| 42 | ഒറ്റപ്പാലം | 137 | 24 | 0 | 10 | 2 | 57 | 51 |
| 43 | ആലത്തൂര്‍ & ചിറ്റൂര്‍ | 96 | 45 | 0 | 10 | 2 | 57 | 51 |
| 44 | പാലക്കാട് | 73 | 24 | 0 | 2 | 1 | 40 | 18 |
| 45 | മണ്ണാര്‍ക്കാട് | 40 | 10 | 0 | 4 | 1 | 24 | 9 |
| 46 | ഏറനാട് | 135 | 23 | 1 | 7 | 3 | 42 | 22 |
| 47 | പൊന്നാനി | 45 | 4 | 0 | 4 | 1 | 3 | 0 |
| 48 | തിരൂര്‍ | 48 | 2 | 0 | 5 | 0 | 16 | 3 |
| 49 | കോഴിക്കോട് | 80 | 15 | 0 | 7 | 0 | 42 | 19 |
| 50 | കൊയിലാണ്ടി | 61 | 1 | 0 | 1 | 0 | 12 | 3 |
| 51 | വടകര | 61 | 4 | 0 | 0 | 0 | 18 | 6 |
| 52 | വൈത്തിരി | 34 | 4 | 0 | 1 | 0 | 20 | 5 |
| 53 | ബത്തേരി | 40 | 12 | 0 | 0 | 1 | 35 | 23 |
| 54 | മാനന്തവാടി | 48 | 7 | 0 | 0 | 6 | 36 | 20 |
| 55 | തലശ്ശേരി | 70 | 12 | 1 | 0 | 2 | 28 | 10 |
| 56 | കണ്ണൂര്‍ | 52 | 6 | 0 | 1 | 0 | 27 | 14 |
| 57 | തളിപ്പറമ്പ് | 93 | 23 | 0 | 1 | 3 | 53 | 27 |
| 58 | ഹോസ്‌ദുര്‍ഗ് | 103 | 43 | 0 | 2 | 1 | 64 | 39 |
ചിത്രശാല
-
എന്‍.എസ്.എസ്.
ആസ്ഥാനമന്ദിരം,
പെരുന്ന, ചങ്ങനാശ്ശേരി
പെരുന്നയിലെ മുഖ്യകാര്യാലയം
പ്രതിനിധിസഭാമന്ദിരം- വൈക്കം നഗരത്തിലെ മന്നം പ്രതിമ
-



















No comments:
Post a Comment