രാമായണമാസാചരണം.

വരക്കാട് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും ആഭിമുഖ്യത്തിൽ ഈ വര്‍ഷത്തെ രാമായണമാസാചരണം ആഗസ്ത് 11 ഞായറാഴ്ച കരയോഗമന്ദിരത്തിൽ വച്ച് നടത്തി. എൻ എസ് എസ് പ്രതിനിധി സഭാംഗം ശ്രീ പുഴക്കര കണ്ണൻ നായർ ആചരണം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വനിതാസമാജത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ പാരായണം നടന്നു. രാമായണത്തിന്റെ മാഹാത്മ്യ ത്തെക്കുറിച്ച് സർവ്വശ്രീ ടി പി രാഘവൻ, എം കെ ദിവാകരൻ, ചിങ്ങനാപുരം മോഹനൻ തുടങ്ങിയവർ ക്ലാസ്സ് എടുത്തു. വനിതാസമാജം പ്രസിഡന്റ് ശ്രീമതി എ വി രുഗ്മിണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റ്റി രുഗ്മിണി ഗംഗാധര ൻ കൃതജ്ഞത രേഖപ്പെടുത്തി.
No comments:
Post a Comment