പി യു ഉണ്ണികൃഷ്ണന്‍ മാസ്റ്റർ
നായക സഭയില്‍.
നായര്‍ സർവീസ് സൊസൈറ്റിയുടെ നായക സഭാ മെമ്പര്‍ ആയി ഹോസ് ദുർഗ് എന്‍ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് ശ്രീ പി യു ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ തിരഞ്ഞെടുക്കപ്പെട്ടു. കാസര്‍കോട് ജില്ലയില്‍ നിന്നും നായക സഭാ ഗം ആയി തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം. എന്‍ എസ് എസ് ഉന്നത അധികാര സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഉണ്ണികൃഷ്ണന്‍ മാസ്റ്ററെ വരക്കാട് കരയോഗം അഭിനന്ദിച്ചു. യോഗത്തിൽ കരയോഗം പ്രസിഡണ്ട് ശ്രീ പനയന്തട്ട മോഹനന് അദ്ധ്യക്ഷനായി. ശ്രീ ചിങ്ങനാപുരം മോഹനൻ, ദിവാകരൻ, രുഗ്മിണി എ വി, രുഗ്മിണി ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

No comments:
Post a Comment