കരയോഗവാര്‍ത്തകള്‍

NSS ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തനമികവിനു് പുരസ്കാരം
കുട്ടികള്‍ക്കായുള്ള ദ്ധ്യാത്മിക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍... പഠനവിഷയങ്ങളില്‍ അക്കാദമിക സഹായവും നല്‍കുന്നതാണു്....താലൂക്ക് യൂണിയൻ HR ന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസിലിംങ് ക്ലാസ്സ് നടത്തുന്നു... . നവമ്പര്‍ 15 മുതല്‍ കരയോഗമന്ദിരത്തില്‍ വച്ച് 10 ദിവസത്തെ യോഗാ ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേരു് നല്‍‍കണം.. വരക്കാട് എന്‍ എസ് എസ് കരയോഗം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മേഖലാക്യാമ്പ്, 2017 സെപ്റ്റമ്പര്‍ 8 വെള്ളിയാഴ്ച കരയോഗമന്ദിരത്തില്‍

Monday, 6 April 2015


എന്‍ എസ് എസ് സ്വയംസഹായസംഘങ്ങള്‍..!
ദിശാബോധമുള്‍ക്കൊണ്ട മുന്നേറ്റം.......!!

        എന്‍ എസ് എസ് സമുദായാംഗങ്ങളായ വനിതകള്‍ക്കായി സ്ത്രീശാക്തീ കരണവും സ്വാശ്രയത്വവും ലക്ഷ്യമിട്ട് 2006 ല്‍ നിയതമായ ദിശാബോധത്തോടെ ആരംഭിച്ച വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളിലൊന്നാണു് വനിതാസ്വയംസംഘ ങ്ങളുടെ രൂപീകരണം. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കീഴിലുള്ള സോഷ്യല്‍ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ 59 താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന മന്നം സോ ഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്താണു് സ്വയംസഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ 18000 സംഘങ്ങളിലായി മൂന്നു ലക്ഷത്തിലധികം വനിതകള്‍ സംഘാം ഗങ്ങളായി പ്രവര്‍ത്തിക്കുന്നു. ആഴ്ചതോറുമുള്ള നിക്ഷേപങ്ങള്‍, ധനലക്ഷ്മി ബാങ്കില്‍ നിന്നുള്ള ലിങ്കേജ് ലോണ്‍, പ്രോജക്ട് ലോണ്‍ എന്നിവയാണു് പ്രവര്‍ത്തനത്തിനുള്ള സാമ്പത്തികസ്രോതസ്സ്. സംഘാംഗങ്ങള്‍ ചേര്‍ന്നു് സംരഭക ത്വഗ്രൂപ്പുകളും (J.L.C) രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.ഓരോ സംഘവും ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകള്‍ ഓരോ വര്‍ഷവും നടത്തുന്നു. സംസ്ഥാന തലത്തില്‍ 1000 കോടി രൂപയുടെ പണമിടപാടുകള്‍ സ്വാശ്രയ സംഘങ്ങള്‍ വഴി നടത്തിവരുന്നു.
            സമുദായത്തിന്റെ സംഘടനാപരമായ മുന്നേറ്റത്തിനും സ്വയംസഹായ സംഘങ്ങള്‍ വഴി തെളിയിച്ചിട്ടുണ്ട്. സംഘങ്ങളുടെ കീഴില്‍ നിരവധി തൊഴില്‍ സംരഭങ്ങളും ആരംഭിച്ചുകഴിഞ്ഞു. ഭാവിയില്‍ ഓരോ നായര്‍ കുടുംബത്തെയും സ്വയംപര്യാപ്തതയില്‍ എത്തിക്കാന്‍ പര്യാപ്തമാകും സ്വയംസഹായ സംഘങ്ങള്‍ എന്നു നമുക്കു പ്രത്യാശിക്കാം.

മോഹനന്‍ എന്‍,
വൈസ് പ്രസിഡന്റ്,
ഹോസ്ദുര്‍ഗ്ഗ് താലൂക്ക് MSS.

No comments:

Post a Comment