കരയോഗവാര്‍ത്തകള്‍

NSS ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തനമികവിനു് പുരസ്കാരം
കുട്ടികള്‍ക്കായുള്ള ദ്ധ്യാത്മിക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍... പഠനവിഷയങ്ങളില്‍ അക്കാദമിക സഹായവും നല്‍കുന്നതാണു്....താലൂക്ക് യൂണിയൻ HR ന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസിലിംങ് ക്ലാസ്സ് നടത്തുന്നു... . നവമ്പര്‍ 15 മുതല്‍ കരയോഗമന്ദിരത്തില്‍ വച്ച് 10 ദിവസത്തെ യോഗാ ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേരു് നല്‍‍കണം.. വരക്കാട് എന്‍ എസ് എസ് കരയോഗം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മേഖലാക്യാമ്പ്, 2017 സെപ്റ്റമ്പര്‍ 8 വെള്ളിയാഴ്ച കരയോഗമന്ദിരത്തില്‍

Wednesday, 20 May 2015

ചന്ദ്രികാദിനപ്പത്രത്തിനെതിരെ വക്കീല്‍ നോട്ടീസ്സ്


ചങ്ങനാശേരി: നായര്‍സമുദായ നേതൃത്വത്തിനെതിരെ ലേഖനം പ്രസിദ്ധീകരിച്ചതിന് ചന്ദ്രിക ദിനപത്രത്തിനെ തിരെ എന്‍.എസ്.എസ് നിയമ നടപടിക്ക്. ലേഖനം ഉടന്‍ പിന്‍വലിച്ച് മാപ്പ് പ്രസിദ്ധീകരിക്കണമെന്നും ഒരുകോടിരൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ആവശ്യപ്പെട്ട് എന്‍.എസ്.എസ് വക്കീല്‍നോട്ടീസ് അയച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും ചന്ദ്രികയുടെ ചുമതലക്കാരനുമായ പി.കെ.കെ.ബാവ, എഡിറ്റര്‍ സെയ്തലവി എന്നിവര്‍ക്കെതിരെ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള മുഖേനയാണ് നോട്ടീസ് അയച്ചത്.ജൂണ്‍ രണ്ടിന് ലീഗ് മുഖപത്രത്തില്‍ വന്ന ലേഖനത്തിലൂടെ നായര്‍സമുദായത്തെയും എന്‍.എസ്.എസിനെയും മന്നത്ത് പത്മനാഭനെയും മുന്‍കാല നേതാക്കളെയും ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയെയും അധിക്ഷേപിക്കുകയും അപകീര്‍ത്തി പ്പെടുത്തുകയും ചെയ്തുവെന്നാണ് നോട്ടീസിലെ ആരോപണം. ഭൂരിപക്ഷ സമുദായങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന അനീതിക്കെതിരെ എന്‍. എസ്. എസ് പടപൊരുതുന്നതിന്റെ പ്രതികാരമാണ് ലേഖനത്തിന് പിന്നിലുള്ളത്. എന്‍.എസ്.എസിന് നേതൃത്വം നല്‍കുന്ന ജി.സുകുമാരന്‍നായരെ വ്യക്തിപരമായി അധിക്ഷേപിച്ച് നിശ്ശബ്ദനാക്കാനുള്ള ദുരുദ്ദേശ്യമാണ് ഇതിന്റെ പിന്നിലെന്നും വക്കീല്‍നോട്ടീസിലൂടെ ആരോപിക്കുന്നു.

No comments:

Post a Comment