കരയോഗവാര്‍ത്തകള്‍

NSS ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തനമികവിനു് പുരസ്കാരം
കുട്ടികള്‍ക്കായുള്ള ദ്ധ്യാത്മിക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍... പഠനവിഷയങ്ങളില്‍ അക്കാദമിക സഹായവും നല്‍കുന്നതാണു്....താലൂക്ക് യൂണിയൻ HR ന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസിലിംങ് ക്ലാസ്സ് നടത്തുന്നു... . നവമ്പര്‍ 15 മുതല്‍ കരയോഗമന്ദിരത്തില്‍ വച്ച് 10 ദിവസത്തെ യോഗാ ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേരു് നല്‍‍കണം.. വരക്കാട് എന്‍ എസ് എസ് കരയോഗം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മേഖലാക്യാമ്പ്, 2017 സെപ്റ്റമ്പര്‍ 8 വെള്ളിയാഴ്ച കരയോഗമന്ദിരത്തില്‍

Wednesday, 15 November 2017

2016-17 വര്‍ഷവും മികച്ച കരയോഗം.

             ഹോസ്ദുര്‍ഗ്ഗ് എന്‍ എസ് എസ് താലൂക്കു് യൂണിയനിലെ 80ല്‍ അധികം കരയോഗങ്ങളില്‍ വച്ച് പ്രവര്‍ത്തന മികവില്‍ ഒന്നാം സ്ഥാനം 2016-17 വര്‍ഷവും വരക്കാട് കരയോഗത്തിനു് ലഭിച്ചു. കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തന മികവിനുള്ള ബഹുമതി തുടര്‍ച്ചയായി നമ്മുടെ കരയോഗത്തിനാണ് ലഭിച്ചത്. കരയോഗത്തിന്റെയും വനിതാസമാജം ബാലസമാജം ആദ്ധ്യാത്മിക കേന്ദ്രം എന്നിവയുടെയും വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണു് അവാര്‍ഡിനു് തിരഞ്ഞെടുത്തത്. 2016-17 വര്‍ഷത്തെ ട്രോഫിയും ക്യാഷ് അവാര്‍ഡും എന്‍ എസ് എസ് രജിസ്റ്റാര്‍ ശ്രീ പി എന്‍ സുരേഷില്‍ നിന്നും കരയോഗം പ്രസിഡന്റ് ശ്രീ മോഹനന്‍ പനയന്തട്ട ഏറ്റുവാങ്ങി.

No comments:

Post a Comment