ഏകദിന
മേഖലാക്യാമ്പ് - പാഥേയം 2017.
വരക്കാട്
എന്‍ എസ് എസ് കരയോ ഗത്തിന്റെ
ആഭിമുഖ്യത്തില്‍ 2017
സെപ്റ്റമ്പര്‍
8 വെള്ളിയാഴ്ച
വരക്കാട് കരയോഗ മന്ദിരത്തില്‍
വച്ച് ബാലസമാജം കുട്ടികള്‍ക്കായി
ഒരു ഏകദിന മേഖലാക്യാമ്പ്
നടത്തി. വിവിധ കരയോഗങ്ങളില്‍ നിന്നുമായി 18 വയ സ്സുവരെയുള്ള
25 കുട്ടികള്‍ പങ്കെടുത്തു.
കരയോഗം പ്രസിഡന്റിന്റെ അദ്ധ്യക്ഷ തയില്‍ ബഹു. താലൂക്കു് യൂണിയന്‍ സെക്രട്ടറി ശ്രീ ആര്‍ മോഹന്‍കുമാര്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു.
ക്യാമ്പില്‍
വിവിധ വിഷയങ്ങളില്‍ വിദഗ്ധരുടെ
ക്ലാസ്സുകളും മത്സരങ്ങളും നടത്തി. "എന്‍ എസ് എസ് എന്ത്, എന്തിനു്" എന്ന വിഷയത്തില്‍ ശ്രീ ആര്‍ മോഹന്‍ കുമാര്‍ ക്ലാസ്സ് എടുത്തു.
"എങ്ങിനെ നല്ലൊരു പ്രസം ഗകനാകാം" എന്ന വിഷയത്തില്‍ റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ ശ്രീ എം കെ ദിവാകരനും, "നേതൃത്വപാടവം" എന്ന വിഷയത്തില്‍ ശ്രീ ടി പി രാഘവനും, "ശീലവല്‍ക്കരണം, വ്യക്തിത്വ വികാസത്തില്‍" എന്ന വിഷയത്തില്‍ ശ്രീ ചിങ്ങനാപുരം മോഹനനും ക്ലാസ്സുകള്‍ എടുത്തു.
ക്യാമ്പ് ഉപകാരപ്രദവും രസകരവു മായിരുന്നു എന്ന് പങ്കെടുത്ത കുട്ടികള്‍ വിലയിരുത്തി. മഞ്ഞുരുക്കല്‍, വിക്കരുത് വിറയ്ക്കരുത് തുടങ്ങിയ പരിപാടികളും കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി. ഏറ്റവും നല്ല 4 ക്യാമ്പംഗങ്ങളെ തിരഞ്ഞെടുത്ത് സമ്മാനങ്ങളും നല്‍കി. രാവിലെ 9.30
മുതല്‍
വൈകുന്നേരം 4.30 വരെ ആയിരുന്നു ക്യമ്പ്.
No comments:
Post a Comment