കരയോഗവാര്‍ത്തകള്‍

NSS ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തനമികവിനു് പുരസ്കാരം
കുട്ടികള്‍ക്കായുള്ള ദ്ധ്യാത്മിക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍... പഠനവിഷയങ്ങളില്‍ അക്കാദമിക സഹായവും നല്‍കുന്നതാണു്....താലൂക്ക് യൂണിയൻ HR ന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസിലിംങ് ക്ലാസ്സ് നടത്തുന്നു... . നവമ്പര്‍ 15 മുതല്‍ കരയോഗമന്ദിരത്തില്‍ വച്ച് 10 ദിവസത്തെ യോഗാ ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേരു് നല്‍‍കണം.. വരക്കാട് എന്‍ എസ് എസ് കരയോഗം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മേഖലാക്യാമ്പ്, 2017 സെപ്റ്റമ്പര്‍ 8 വെള്ളിയാഴ്ച കരയോഗമന്ദിരത്തില്‍

Wednesday, 28 June 2017

സ്വാശ്രയസംഘങ്ങളുടെ വാര്‍ഷികം. 
      18.6.2017 ന് മന്നം, മൂകാംബിക, ശ്രീലക്ഷ്മി എന്നീ സ്വാശ്രയ സംഘ ങ്ങളുടെ സംയുക്ത  വാര്‍ ഷിക പൊതുയോഗം കേന്ദ്ര പ്രതിനിധി സഭാംഗം ശ്രീ പുഴക്കര കണ്ണന്‍ നായര്‍ ഉല്‍ഘാടനം ചെയ്യുന്നു.
വനിതാസമാജം പ്രസി ഡന്റ് ശ്രീമതി എ വി രുഗ്മിണി അദ്ധ്യക്ഷത വ ഹിച്ചു. ശ്രീമതി കുസുമം മോഹനന്‍, ശ്രീമതി ഗീത സുരേഷ്, ശ്രീമതി ബിന്ദു രാമചന്ദ്രന്‍ എന്നിവര്‍ വി വിധ സംഘങ്ങളുടെ റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. യൂണിയന്‍ കമ്മറ്റിയംഗം ശ്രീ ചിങ്ങനാപുരം മോഹനന്‍, സെക്രട്ടറി ശ്രീ ദിവാകരന്‍ എം കെ, വനിതാസമാജം സെക്രട്ടറി ശ്രീമതി രുഗ്മിണി ഗംഗാധരന്‍, യൂണിയന്‍ പ്രതിനിധി ശ്രീ ടി പി രാഘവന്‍, ശ്രീമതി ഗീത സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

മൊബൈല്‍ ബാങ്കിംഗ് ബോധവല്‍ക്കരണ ക്ലാസ്സു 
      ക്യാഷ്‌ലസ് ഇക്കോണമിയെ ക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനു വേണ്ടിയും ആധുനിക ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത മൊബൈല്‍ ബാങ്കിംഗ് നെറ്റ് ബാങ്കിംഗ് എന്നിവ യില്‍ കരയോഗാംഗങ്ങളെ പ്രാപ്തരാക്കുന്നതിനും വേണ്ടി ബോധവല്‍ക്കരണ ക്ലാസ്സു് സംഘടിപ്പിച്ചു. കരയോഗം സെക്രട്ടറി ശ്രീ എം കെ ദിവാകരന്‍ ക്ലാ സ്സ് എടുത്തു.

പിതൃദിനാചരണം.
          കരയോഗാഭിമുഖ്യയത്തില്‍ ഈ വര്‍ഷത്തെ ലോകപിതൃദിനം (18.06. 2017) ആചരിച്ചു. ഉല്‍ഘാടകന്‍ യൂണി യന്‍ കമ്മറ്റി മെമ്പര്‍ ശ്രീ ചിങ്ങനാപുരം മോഹനന്‍. ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് യൂണിയന്‍ പ്രതിനിധി ശ്രീ ടി പി രാഘവന്‍ സേന്ദശപ്രസംഗം നടത്തി.

No comments:

Post a Comment